മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇറാനിൽ നിർണായക ചർച്ച. മക്ക പ്രതിരോധ സഖ്യത്തിലെ അംഗരാജ്യങ്ങളും ഇറാനും ചർച്ചയിൽ പങ്കെടുക്കും. സൗദി ഹൂതി യമൻ സംഘർഷം ലഘൂകരിക്കുന്നതിനായി നടക്കുന്ന ആദ്യത്തെ നിർണായക ചർച്ചയ്ക്കാണ് ടെഹ്റാൻ ഇന്ന് വേദിയാകുന്നത്. സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ മക്ക പ്രതിരോധ സഖ്യത്തിലെ അംഗങ്ങളായ പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.

പാകിസ്താൻ കരസേനാ മേധാവി ആസിം മുനീറും, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാളിനും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. ഇന്ന് തന്നെ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാനുമായും, സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായിയുമായും ഈ സംഘം ചർച്ച നടത്തും. മേഖലയിൽ സമാധാനം കൊണ്ടുവരാനും സംഘർഷങ്ങൾ ലഘൂകരിക്കാനുമാണ് ഈ ചർച്ചകളെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇന്ന് റിയാദ് ലക്ഷ്യമാക്കി വന്ന ഒരു ബാലിസ്റ്റിക് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകർത്തതായി സഖ്യസേനാ വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപോർട്ട് ചെയ്തിട്ടില്ല. സൗദിക്കെതിരായ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് അറബ് സഖ്യസേന നൽകുന്നത്. യമനിൽ ഹൂതികളുടെ മിസൈലുകൾ സൂക്ഷിയ്ക്കുന്ന 5 തുരങ്കങ്ങളും 4 മിസൈൽ ലോഞ്ചറുകളും 1 ആയുധ കേന്ദ്രവും നശിപ്പിച്ചതായി തുർക്കി അൽ മാലികി അറിയിച്ചു. ഭീഷണികളുടെ ഉറവിടങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാനാണ് ഈ ആക്രമണങ്ങൾ എന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് സൈനിക നടപടിയെന്നും തുർക്കി അൽ മാലികി പറഞ്ഞു.

Related Posts

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു
  • October 22, 2026

റിയാദ്: സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഉണ്ടായ ഹൂതി ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഷൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഫിലിപ്പൈന്‍സ്, നേപ്പാള്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 2 പേര്‍ക്കാണ് പരുക്കേറ്റത്. ദമ്മാം വിമാനത്താവളത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍…

Continue reading
ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി; നവംബര്‍ മുതല്‍ പ്രാബല്യത്തില്‍
  • October 22, 2026

ദുബായ്: ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി നിശ്ചയിച്ചു. വേഗമേറിയ യാത്രയ്‌ക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് മാറ്റങ്ങള്‍. പുതുക്കിയ വേഗപരിധി നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ( Speed limits to rise and fall on five…

Continue reading

You Missed

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു