പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല


തിരുവനന്തപുരം: ചേരാനെല്ലൂർ വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ശരിയാണ്. ദാരുണമായ സംഭവമാണ് ചേരാനില്ലൂരില് ഉണ്ടായത്. തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയല്ല എന്നാണ് തന്റെ നിലപാട്. നരഹത്യാക്കുറ്റം ചുമത്തേണ്ടതായിരുന്നു. വകുപ്പ് ചുമത്താതിരുന്നത് വീഴ്ച.

അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ഡിജിപിയോട് സംസാരിച്ചിരുന്നു. പിന്നീട് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ കോടതിക്ക് മുന്നിൽ ഹാജരാക്കി. സർപ്രൈസായാണ് തനിക്ക് ഒരു കാര്യം തോന്നിയത്. കോടതിയിൽ ഹാജരാക്കിയ ഉടൻ തന്നെ പ്രതിക്ക് ജാമ്യം അനുവദിച്ചു.

ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. നീതി എല്ലാവർക്കും ഒരുപോലെ തന്നെയാണ്. അതിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. വാഹനം ഓടിച്ചത് പതിനേഴുകാരൻ. വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും.കേരളത്തിൽ നിലവിൽ പോലീസിന്റെ എണ്ണം കുറവാണ്.

പോലീസിന് ജോലിഭാരം വർദ്ധിക്കുകയാണ്. പോലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. സംസ്ഥാനത്ത് ജനസംഖ്യ വർദ്ധനവിന്റെ അനുപാതികമായി പോലീസിന്റെ എണ്ണം വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. സമാധാന പ്രശ്നങ്ങൾ പരിഹരിക്കേണ്ട കൂടുതൽ പോലീസുകാരെ ആവശ്യമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Posts

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്
  • October 26, 2026

കൊച്ചി: എറണാകുളം നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യ പ്രതി സുഹൈൽ സജീവിന് കുരുക്കായി, മൂന്നാംപ്രതി ജോയലിന്റെ ശബ്ദരേഖ പൊലീസിന്. നന്നായി മദ്യപിച്ച സുഹൈൽ സജീവ് അമിത വേഗത്തിൽ വാഹനമോടിച്ചെന്നും കാർ സ്കൂട്ടറിൽ തട്ടിയെന്നും ശബ്ദരേഖയിലുണ്ട്. അപകടത്തിൽ മൂന്ന് പേർ മരിച്ചെന്നും അപകടസ്ഥലത്ത്…

Continue reading
ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി
  • October 26, 2026

കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം യുവാവിന്റെ ആരോപണം നിഷേധിക്കുകയാണ് പൊലീസ്. കെഎസ്ഇബിയിലെ കരാർ…

Continue reading

You Missed

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു