യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി


തിരുവനന്തപുരം: മിൽമയിൽ യോഗ്യത അട്ടിമറിച്ച് നിയമനം നടത്തിയെന്ന് പിഎസ്‌സിയ്ക്കെതിരെ ആരോപണം. മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ യോഗ്യതയില്ലാത്ത ആളെ നിയമിച്ചെന്നാണ് ആക്ഷേപം. നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ആളെ മിൽമ തടഞ്ഞു. സർക്കാരിനോടും പിഎസ്‌സിയോടും മിൽമ നിലപാട് തേടി.

ഡയറി മൈക്രോബയോളജി യോഗ്യത വേണ്ട ജോലിയിൽ മൈക്രോബയോളജി മാത്രം യോഗ്യതയാക്കി പരീക്ഷ നടത്തി നിയമന ഉത്തരവ് നൽകിയെന്നാണ് ആക്ഷേപം. നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ഉദ്യോഗാർത്ഥിയെ മിൽമ തടഞ്ഞു. ഉന്നത തസ്തികയാണെന്നും ഡയറി മൈക്രോബയോളജി യോഗ്യതയില്ലാത്ത ആളെ നിയമിക്കാൻ കഴിയില്ലെന്നും മിൽമ പറഞ്ഞു. 2024ൽ നടത്തിയ പരീക്ഷയിൽ 2026 സെപ്റ്റംബറിലാണ് നിയമനം നൽകാൻ ശ്രമിച്ചത്.

അതേസമയം ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കുമിടെ പിഎസ്‌സിയ്ക്കുള്ളിലും ഭിന്നത രൂക്ഷമാണ്. ചെയർമാൻ ഡോക്ടർ എം ആർ ബൈജുവിനെതിരെ ഒരു വിഭാഗം അംഗങ്ങൾ മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി. പരീക്ഷകൾ ചെയർമാൻ അട്ടിമറിച്ചെന്ന ഗുരുതര ആരോപണം ഉൾപ്പെടെ ഉന്നയിച്ചാണ് ഒന്നര മാസം മുമ്പ് പരാതി നൽകിയത്. അതിനിടെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ മൂന്നു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് എസ്ഐടി നീക്കം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകളിൽ കേസെടുക്കും.

Related Posts

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല
  • October 26, 2026

തിരുവനന്തപുരം: ചേരാനെല്ലൂർ വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ശരിയാണ്. ദാരുണമായ സംഭവമാണ് ചേരാനില്ലൂരില് ഉണ്ടായത്. തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയല്ല എന്നാണ് തന്റെ നിലപാട്. നരഹത്യാക്കുറ്റം ചുമത്തേണ്ടതായിരുന്നു.…

Continue reading
‘നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു’; കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധം തുടർന്ന് ടൈപ്പിസ്റ്റ് ജീവനക്കാർ
  • October 26, 2026

കോഴിക്കോട്: പ്രതിഷേധം തുടർന്ന് കോഴിക്കോട് കളക്ടറേറ്റിൽ നിന്ന് പിരിച്ചുവിട്ട പിഎസ്‌സി സ്ഥിരം ജീവനക്കാർ. ടൈപ്പിസ്റ്റുകളാണ് 20 മണിക്കൂറായി കുത്തിയിരിപ്പ് സമരം നടത്തുന്നത്. തിരിച്ചെടുക്കും വരെ കുത്തിയിരിപ്പ് തുടരുമെന്ന് ജീവനക്കാർ പറഞ്ഞു. രണ്ടര വർഷത്തോളം സർവീസ് ഉള്ള ജീവനക്കാരെയാണ് നോട്ടിസ് പോലും നൽകാതെ…

Continue reading

You Missed

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല

പതിനേഴുകാരൻ ഓടിച്ച വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കും: രമേശ് ചെന്നിത്തല

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്