കണ്ണൂർ: സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ കെ പി സഹദേവൻ അന്തരിച്ചു.84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. സി ഐ ടി യു സംസ്ഥാന സെക്രട്ടറിയാണ്. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
സിഐടിയു സംസ്ഥാന സെക്രട്ടറിയായിരുന്നു. പതിനെട്ടാം വയസിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ച് ആറര പതിറ്റാണ്ടിലേറെ കാലം സ്വജീവിതം നിസ്വ വർഗത്തിനായി സമർപ്പിച്ച ശേഷമാണ് വിടവാങ്ങുന്നത്. ജീവന്റെ അവസാന ശ്വാസം വരെയും തൊഴിലാളി വർഗത്തിന്റെ അവകാശപോരാട്ടങ്ങൾക്ക് വേണ്ടി നിലകൊണ്ടു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം, ബീഡി ആന്റ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.
ശനി രാവിലെ ഒൻപത് മണിമുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും വൈകുന്നേരം മൂന്ന് മണി മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് ശേഷം നാല് മണിക്ക് പയ്യാമ്പലത്ത് സംസ്കാരം.






