വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

തിരുവനന്തപുരം: വനാതിർത്തിയിലുള്ള കർഷകർക്ക് ആശ്വാസം. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിൽ നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്.

ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം നടന്നത്. കാർഷിക വിളകൾക്കും ഇനി മുതൽ നഷ്ടപരിഹാരം അനുവദിക്കും. തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോയ്ക്ക് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. വന്യ ജീവി ആക്രമണം വ്യാപകമായ സാഹചര്യത്തിലാണ് വനം വകുപ്പ് ഇടപെടൽ.

വന്യജീവി ആക്രമണത്തിൽ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയിൽ വർധന വരുത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി ഷിബു ബേബി ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചത്.

കുരങ്ങ്‌ ഉൾപ്പെടെയുള്ള വന്യജീവികൾ തേങ്ങ കൊണ്ടുപോയാൽ ഒരു തേങ്ങയ്ക്ക് 15 രൂപ നൽകാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. നിലവിൽ തെങ്ങ് തള്ളിയിട്ടാൽ നഷ്ടപരിഹാരം നൽകിയിരുന്നെങ്കിലും തേങ്ങയ്ക്ക് നൽകിയിരുന്നില്ല. അതുപോലെ കൊക്കോ നശിപ്പിച്ചാൽ ഇനിമുതൽ നഷ്ടപരിഹാരം ലഭിക്കും. ഇതുവരെ കൊക്കോ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകിയിരുന്നില്ല.

നിലവിൽ വകുപ്പിൽനിന്ന് കിട്ടുന്ന ചെറിയ നഷ്ടപരിഹാരത്തിനായി ആളുകൾ വർഷങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കാത്തിരുന്ന്‌ മടുത്ത്‌ പലരും നഷ്ടപരിഹാരം വേണ്ടെന്നുവെക്കുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരംകാണാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2012-ൽ ഉമ്മൻചാണ്ടിയുടെ കാലത്താണ് നഷ്ടപരിഹാരത്തിന് തുക നിശ്ചയിച്ച് ഒരു പട്ടിക തയ്യാറാക്കിയത്. 2015-ൽ ഇതിൽ 10 ശതമാനം വർധനവരുത്തി. പിന്നെ ഇത്രയുംകാലമായിട്ടും ഒരു വർധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Related Posts

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല
  • October 23, 2026

തിരുവനന്തപുരം: ലോക് ഭവൻ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിൽ ഫയൽ മുഴുവൻ പരിശോധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി…

Continue reading
സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു
  • October 23, 2026

കണ്ണൂർ: സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ കെ പി സഹദേവൻ അന്തരിച്ചു.84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. സി ഐ ടി യു സംസ്ഥാന സെക്രട്ടറിയാണ്‌.…

Continue reading

You Missed

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്