ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ


തിരുവനന്തപുരം: ലോക ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചുമതലയേൽക്കും മുമ്പേ നൽകിയ നിർദ്ദേശം കടന്ന കൈയായിപ്പോയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം. സമ്മിശ്ര ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളം. ഇനിമുതൽ എന്ത് കഴിക്കണം എന്ന് ആരെങ്കിലും നിർദ്ദേശിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ല. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമാണിത് എന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് ആവോളമുണ്ട് താനും. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടർന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ല. ഭക്ഷണത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിൽക്കുറഞ്ഞതൊന്നുമല്ലെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിത്. വെജിറ്റേറിയനായ ഗവർണറുടെ ഭക്ഷണക്രമം അദ്ദേഹം അതേപടി തന്നെ തുടരുന്നതിൽ ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാൻ പാടില്ല. എന്നാൽ, മലയാളികൾ കൂടി ജീവനക്കാരായുള്ള ലോക്ഭവന്റെ അടുക്കള, തന്റെ പ്രത്യേക താത്പര്യത്തോട് കൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന നിർദേശമടങ്ങിയ നിയന്ത്രണം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന് തടയിടുന്ന പ്രവൃത്തിയിൽ നിന്ന് കേരളത്തിന്റെ ഗവർണർ പിന്മാറണമെന്ന് അദേഹം ആവശ്യപ്പെട്ടു.

Related Posts

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
  • October 23, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. വടക്കൻ കേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമാകും. വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം,…

Continue reading
കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍
  • October 23, 2026

തിരുവനന്തപുരം: കൂടത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍. ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നും, വ്യാജ വില്‍പ്പത്രത്തെ കുറിച്ച് അറിവില്ലെന്നും രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കി. രവീന്ദ്രനുമായി കൊലപാതകം നടന്ന കൂടത്തില്‍ തറവാട്ടില്‍ അന്വേഷണ…

Continue reading

You Missed

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു