നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉള്‍പ്പെടെ ഇന്ന് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. (kerala rain alert october 22)

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന മുതല്‍ 25/10/2026 വരെയും കര്‍ണാടക തീരത്ത് നാളെ മുതല്‍ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയിലെ തീരങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Related Posts

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം
  • October 22, 2026

വയനാട്: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം…

Continue reading
സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ
  • October 22, 2026

കൊച്ചി: സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ. മൂവാറ്റുപുഴയിൽ ആൾവാസമില്ലാത്ത കെട്ടിടത്തിൽ ആക്രമണം നടത്തിയതിലും മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേർത്തു. കെട്ടിടം തകർക്കണമെന്ന ഉദ്ദേശത്തോടെ തീ വച്ചതിന് ബിഎൻഎസ് 326…

Continue reading

You Missed

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്