ആലപ്പുഴയിൽ വീണ്ടും സിപിഐഎം-സിപിഐ സ്മാരക തർക്കം. സമരഭൂമിയിലെ പുതിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന വേണമെന്ന സിപിഐയുടെ ആവശ്യം സിപിഐഎം നിരസിച്ചതോടെയാണ് പുതിയ തർക്കം. ഇതോടെ പുന്നപ്ര – വയലാർ വരാചരണത്തിൽ നിന്ന് സിപിഐ വിട്ടു നിൽക്കും. സിപിഐയുടെ പുതിയ രക്തസാക്ഷി മണ്ഡപത്തോടെ പുന്നപ്ര-വയലാറിൽ രണ്ട് രക്തസാക്ഷി മണ്ഡപങ്ങളായി.
സിപിഐയുടടേത് സ്മാരകമായി പരിഗണിക്കാൻ കഴിയില്ലെന്ന് രേഖമൂലം അറിയിച്ചിരുന്നു. സിപിഐഎം രക്തസാക്ഷികളെ അവഗണിച്ചെന്നും നിലപാട് തെറ്റെന്നും സിപിഐ ജില്ലാ കമ്മറ്റി അംഗം ഇ കെ ജയൻ വിമർശിച്ചു. ഇന്നലെയാണ് പുന്നപ്ര – വയലാർ വരാചരണം തുടങ്ങിയത്. 27ന് പിണറായി വിജയൻ പങ്കെടുക്കും. പുന്നപ്ര-വയലാര്‍ രക്തസാക്ഷികളും സമുന്നതരായ കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിലെ 50 സെന്റ് സ്ഥലം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പേരിലുള്ള സംയുക്ത സ്വത്താണ്.
നേരത്തെ വിഎസ് അച്യതാനന്ദന്റെ സ്മാരകം നിര്‍മ്മിക്കുന്നത് സംബന്ധിച്ചും ഇരു പാർട്ടികളും തമ്മിൽ തർക്കം രൂപപ്പെട്ടിരുന്നു. വ്യക്തികള്‍ക്ക് സ്മാരകം നിര്‍മ്മിക്കില്ലെന്ന ധാരണ തെറ്റിച്ച് സിപിഐഎം വിഎസ് അച്യതാനന്ദന്റെ സ്മാരകം നിര്‍മ്മിക്കുന്നതായിരുന്നു സിപിഐഎയുടെ എതിര്‍പ്പിന് കാരണം. ഒടുവില്‍ വിഎസ് സ്മാരകത്തിന്റെ രൂപരേഖയില്‍ മറ്റം വരുത്തി പ്രശ്നം താത്കാലികമായി പരിഹരിക്കുകയായിരുന്നു.






