ആലപ്പുഴ: ഹരിപ്പാട് പോഷകകുറവിനെ തുടര്‍ന്ന് രണ്ടര വയസുകാരന് മരിച്ച സംഭവത്തിലെ തുടര്‍നടപടികളില്‍ പ്രതിസന്ധി. ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമസമിതിക്ക് വിട്ടുനല്‍കില്ലെന്ന് മാതാവ് താര നിലപാടെടുത്തതോടെയാണ് പ്രതിസന്ധി. രണ്ട് വയസുകാരന് മരിച്ച വിവരം അറിയിച്ചിട്ടും അമ്മക്ക് ഭാവവ്യത്യാസമില്ല. (haripad child death mother refuses to give her baby to cwc)
രാജേഷ് – താര ദമ്പതികളുടെ രണ്ട് കുട്ടകള്‍ മരണപ്പെടുകയും മറ്റു കുട്ടികളെ പരിചരിക്കുന്നില്ലെന്ന കണ്ടെത്തലുണ്ടാവുകയും ചെയ്തതോടെയാണ് നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാല്‍, ഇതിന് മാതാവിന്റെ സമ്മതം വേണം. ഇന്നലെ അമ്മ താരയുമായി സിഡബ്ല്യുസി അധികൃതര്‍ സംസാരിച്ചെങ്കിലും വിസമ്മതം അറിയിച്ചു. കുട്ടിയെ വിട്ടുതരില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് താരയുടെ ആവശ്യം. ഇതില്‍ സിഡബ്ല്യൂസി എതിര്‍പ്പറിയിച്ചു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സോഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടി്നറെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ഏറ്റെടുക്കലിനായി ഇന്ററിം ഓര്‍ഡര്‍ പുറപ്പെടുവിക്കാനുള്ള സാധ്യത തേടുകയാണ് സിഡബ്ല്യൂസി. രണ്ട് വയസുകാരന്റെ മരണം ഇന്നലയൊണ് അമ്മ താരയെ അറിയിച്ചത്. സ്വന്തം കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും അമ്മയ്ക്ക് ഭാവവ്യത്യാസങ്ങളുണ്ടായിരുന്നില്ല. താരക്ക് ഉടന്‍ കൌണ്സിലിംഗ് നല്‍കുമെന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.






