മാസപ്പടിക്കേസില്‍ പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. പിണറായിക്കെതിരായ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് എഫ്‌ഐആറിട്ടു എന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. എന്നിരിക്കിലും എഫ്‌ഐആര്‍ സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി അറിയിച്ചു. ( Relief for Pinarayi Vijayan in masappadi case)

ഹൈക്കോടതിയിലേക്ക് കേസ് മടങ്ങി അയയ്ക്കാനും സുപ്രീംകോടതി വാക്കാലെ നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് തയ്യാറായപ്പോള്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നത്. പിന്നീട് ഡിവിഷന്‍ ബെഞ്ചിലേക്ക് പിണറായി വിജയന്‍ എത്തിയെങ്കിലും അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. പിന്നീടാണ് പിണറായി വിജയനും റിയാസും ഉള്‍പ്പെടെ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനുള്ളില്‍ മുറുമുറുപ്പ് ഉയരുകയും പരസ്യപ്രതികരണങ്ങള്‍ വരികയും ചെയ്തതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതിയില്ലെന്നാണ് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.

എന്തുകൊണ്ട് ഹൈക്കോടതി അപ്പീല്‍ പരിഗണിച്ചില്ലെന്ന സുപ്രീംകോടതിയുടെ ചോദ്യം തന്നെയാണ് പിണറായി വിജയന്‍ നിയമപോരാട്ടം നടത്താനുള്ള കാരണവും. സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ സിപിഐഎമ്മിന് രാഷ്ട്രീയമായും ആശ്വാസമേകുന്നതാണ്. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് ഇ ഡി പിണറായി വിജയനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇ ഡി രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന സിപിഐഎമ്മിന്റെ വാദത്തിന് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടലോടെ കൂടുതല്‍ ബലമായിരിക്കുകയാണ്. ഇന്നത്തെ സുപ്രീംകോടതി തീരുമാനത്തെ അടിസ്ഥാനമാക്കിക്കൊണ്ട് വെള്ളിയാഴ്ച ഹാജരാകണോ എന്ന് തീരുമാനിക്കുമെന്നായിരുന്നു പിണറായി വിജയന്‍ മുമ്പ് അറിയിച്ചിരുന്നത്.

Related Posts

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ
  • October 21, 2026

കൊല്ലം: സംസ്ഥാനത്ത് മധുര ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം ലക്ഷ്വറി കോച്ച് അനുവദിച്ചതിൽ അവകാശവാദവുമായി യുഡിഎഫ് എംപിമാർ. ആദ്യമായി രാജ്യത്ത് വിസ്റ്റാഡം ട്രെയിൻ അനുവദിച്ച സമയത്ത് തന്നെ താൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. തന്റെ നിരന്തര ഇടപെടലിലാണ് വിസ്റ്റാഡോം…

Continue reading
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്
  • October 21, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ…

Continue reading

You Missed

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ മുന്നറിയിപ്പ്

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

ഹരിപ്പാട് രണ്ടര വയസുകാരന്റെ മരണം: നവജാതശിശുവിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാതാവ്; മകന്റെ മരണവിവരമറിയിച്ചിട്ടും ഭാവവ്യത്യാസമില്ല

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം

സ്വര്‍ണം സ്റ്റെഡി; ഇന്നത്തെ വിലയറിയാം