രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി


നാഗ്പൂർ: ബംഗ്ലാദേശിലെയും ഫ്രാൻസിലെയും പ്രക്ഷോഭങ്ങൾ സൂചിപ്പിച്ച് ഇന്ത്യയിലെ പ്രതിഷേധങ്ങളെ തള്ളി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിദേശശക്തികളും പ്രത്യേക താത്പര്യക്കാരും ഭരണമാറ്റത്തിനുള്ള ശ്രമങ്ങൾ നടത്തുന്നു. ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകർക്കാനാണ് ശ്രമം. എന്നാൽ ആ ശ്രമങ്ങൾ വിജയിക്കില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ വിജയദശമി സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

ഭരണമാറ്റം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ പ്രശ്നപരിഹാരത്തിന് ഉതകില്ല. ഭരണ അട്ടിമറി ഇന്ത്യയിൽ അസംഭവ്യം. ഇത്തരം പ്രതിഷേധങ്ങള്‍ രാഷ്ട്രീയ താല്‍പര്യം നിറവേറ്റാനുള്ള ഉപാധിയായി മാറും.
സമൂഹത്തില്‍ ഭിന്നതകള്‍ക്ക് ആക്കം കൂട്ടും. ഭരണം മാറിയതുകൊണ്ട് സാഹചര്യം മാറില്ല.
ഇന്ത്യ ശക്തിപ്പെടരുതെന്ന് ചില വിദേശ ശക്തികള്‍ ആഗ്രഹിക്കുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു.

OTT പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആർഎസ്എസ് മേധാവി ആവശ്യപ്പെട്ടു. ഫ്ളൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത ഇന്ത്യൻ വൈമാനികൻ സ്മിത്ത് മച്ഛാറിനെ അദ്ദേഹം പ്രകീർത്തിച്ചു. വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കേണ്ടത് തന്നെയെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Related Posts

വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികൾ ഓൺലൈൻ ഡെലിവറി ജീവനക്കാർ
  • October 19, 2026

ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. രണ്ട് ബിഹാർ സ്വദേശികൾക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചു. ഓൺലൈൻ ഡെലിവറി ജീവനക്കാർ ആണ് പ്രതികൾ. പട്ടനൂർ അഗ്രഹാരയിൽ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ…

Continue reading
പൊലീസിന്റെ ബോണ്ട് നോട്ടീസ്; നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിക്കും
  • October 19, 2026

ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ ഐസ അധ്യക്ഷ നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിക്കും. 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്നാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നോട്ടീസിലെ നിർദേശം. നോട്ടീസ് ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റേ ആവശ്യപ്പെട്ടാണ്…

Continue reading

You Missed

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി

രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി

ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി

ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി