‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

ഡല്‍ഹി: സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബംഗ്ലാദേശില്‍ നടന്നതുപോലെ ഇവിടെ ഭരണമാറ്റത്തിന് ശ്രമിക്കുന്നുവെന്നും രാജ്‌നാഥ് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയ്‌ക്കെതിരേയും കോണ്‍ഗ്രസിനെതിരേയും രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും അവസരവാദ രാഷ്ട്രീയമാണ് നമ്മള്‍ കാണുന്നത്. പൊതുജനാഭിപ്രായത്തെ മാനിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. (Rajnath Singh attacked Rahul Gandhi and cjp protest)

രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാന്‍ കഴിയില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധി പൊതുജനാഭിപ്രായത്തെ മാനിക്കണം. തന്റെ രാഷ്ട്രീയ പങ്കിനെക്കുറിച്ച് സ്വയം വിലയിരുത്തുകയും വേണം.സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.രാജ്യത്ത് യുവാക്കളെ അവസര രാഷ്ട്രീയത്തില്‍ കരുക്കളായി ഉപയോഗിക്കുന്നു.ബംഗ്ലാദേശിലെ സംഭവങ്ങളുടെ മാതൃകയില്‍ ഭരണ മാറ്റമാണ് ചിലര്‍ ആഗ്രഹിക്കുന്നു. മറ്റു ചിലര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ധിക്കാരപൂര്‍വ്വം ആഹ്വാനം ചെയ്യുന്നു.ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുക, രാജ്യം കത്തിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഏക അജണ്ട. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗാന്ധിജിയുടെ പേര് ഉപയോഗിക്കാനുള്ള എല്ലാ ധാര്‍മ്മിക അവകാശങ്ങളും കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞതായും രാജ്‌നാഥ് സിങ് ആഞ്ഞടിച്ചു. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യം അടിസ്ഥാന ഭരണഘടനാ ചട്ടക്കൂട് പൊളിച്ച് രാജ്യം കത്തിക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
  • October 15, 2026

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്സുമായി ബന്ധപ്പെട്ട ഹർജികളിലും നോട്ടീസ് അയച്ചു. ജന്തർമന്തർ പ്രതിഷേധ ഇടമല്ലാതെ ആക്കിയ തീരുമാനത്തിനെതിരായ ഹർജികളിൽ കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകി. ഇന്ത്യ…

Continue reading
മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്
  • October 15, 2026

മുംബൈ:അമേരിക്കൻ പൗരത്വമുള്ള നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ പൊലീസ്. മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. ഒക്ടോബർ 28 നകം രാജ്യം വിടണമെന്നാണ് നിർദേശം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പദവിയുള്ള ഇമ്രാൻ ഖാൻ, മുംബൈ…

Continue reading

You Missed

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും