മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ എക്‌സൈസ്.സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ബാറില്‍ മാത്രം മദ്യം കഴിക്കാന്‍ ചെലവിട്ടത് 4,396 രൂപയാണ്. സുഹൈലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പും കടന്നു. (Mini Cooper accident: Suhail’s body contained five times the amount of alcohol)

മൂന്ന് ബാറുകളില്‍ കയറിയാണ് സുഹൈല്‍ തുടര്‍ച്ചയായി മദ്യപിച്ച് വാഹനമോടിച്ചത്. സുഹൈല്‍ അമിതമായി മദ്യപിച്ചെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം. കസ്റ്റഡി പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് എക്‌സൈസ്. സുഹൈലിന് മദ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ബാറുകള്‍ക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്. സുഹൈലിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. വാഹനവുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കും. വാഹനത്തിന്റെ തകരാര്‍ ഏതെങ്കിലും വിധത്തില്‍ അപകടത്തിലേക്ക് നയിച്ചോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

സുഹൈല്‍ സജീവ് അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. നിരപരാധിയാണെന്നും അമിത വേഗത്തില്‍ അല്ല വാഹനം ഓടിച്ചത് എന്നും സുഹൈല്‍ ഹര്‍ജിയില്‍ പറയുന്നു. ജാമ്യ ഹര്‍ജിയെ പൊലീസ് ശക്തമായി എതിര്‍ക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ പൂര്‍ത്തിയായിരുന്നു.

Related Posts

ശ്രദ്ധിച്ച് കഴിച്ചാല്‍ ഒത്തിരിപ്പേര്‍ക്ക് ഒരുപാട് നാള്‍ കഴിക്കാം; ഇന്ന് ലോക ഭക്ഷ്യദിനം
  • October 16, 2026

ഇന്ന് ലോക ഭക്ഷ്യദിനം. പട്ടിണിയെ കുറിച്ചും ഭക്ഷ്യ സുരക്ഷയെ കുറിച്ചും പോഷകാഹാര ലഭ്യതയെ കുറിച്ചും ബോധവത്കരണം നടത്തുക എന്നതാണ് ലോക ഭക്ഷ്യദിന ആചരണത്തിന്റെ ഉദ്ദേശ്യം. നാളെയെ പോഷിപ്പിക്കാനായി ഇന്ന് തന്നെ നവീകരിക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. (world food day…

Continue reading
തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
  • October 16, 2026

തിരുവനന്തപുരം: തുലാവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിലും ശക്തമായ കാറ്റിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. (kerala rains yellow alert in all districts) രാവിലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്…

Continue reading

You Missed

ശ്രദ്ധിച്ച് കഴിച്ചാല്‍ ഒത്തിരിപ്പേര്‍ക്ക് ഒരുപാട് നാള്‍ കഴിക്കാം; ഇന്ന് ലോക ഭക്ഷ്യദിനം

ശ്രദ്ധിച്ച് കഴിച്ചാല്‍ ഒത്തിരിപ്പേര്‍ക്ക് ഒരുപാട് നാള്‍ കഴിക്കാം; ഇന്ന് ലോക ഭക്ഷ്യദിനം

തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്