മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനീക്കം. അനുമതി ലഭിച്ചാൽ അബ്ദുറഹ്മാനെതിരെ കേസെടുക്കാനുള്ള നടപടികളിലേക്ക് കടക്കും.

അർജന്റീന ടീമിനെയും സൂപ്പർതാരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് അന്വേഷണപരിധിയിൽ. പദ്ധതിയുമായി ബന്ധപ്പെട്ട് വി. അബ്ദുറഹ്മാനിൽനിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. പദ്ധതിയുടെ ആസൂത്രണം, സ്പോൺസറെ കണ്ടെത്തിയതിലെ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായത്.

അന്വേഷണത്തിന്റെ തുടർനടപടിയെന്ന നിലയിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള നീക്കം. ഇതിനായി ഗവർണറുടെ അനുമതി തേടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അനുമതി ലഭിക്കുന്നതോടെ കേസെടുക്കുന്നതിലേക്കും തുടർ അന്വേഷണത്തിലേക്കും കടക്കാനാകും. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. മുൻ മന്ത്രി എന്ന നിലയിൽ അപ്പോയ്ന്റ്മെന്റ് അതോറിറ്റി ഗവർണർ ആയതിനാലാണ് അനുമതി തേടുന്നത്. കേസിലെ മറ്റ് ആരോപണവിധേയരായ മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സത്യപാലൻ എന്നിവരെ പ്രോസിക്യുട്ട് ചെയ്യാൻ സർക്കാർ അനുമതി മതിയാകും.

Related Posts

കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?; BRM ഷെഫീറിൻ്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ
  • October 10, 2026

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. നിയമം നിയമത്തിൻ്റെ വഴിക്ക് പോവട്ടെ. കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. DHS നിയമനം, കോടതിയിൽ പോവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.…

Continue reading
പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു
  • October 10, 2026

ഡൽഹി: ഡൽഹിയിൽ പൊലീസ് നടപടി. കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ​ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ…

Continue reading

You Missed

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?; BRM ഷെഫീറിൻ്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ

കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?; BRM ഷെഫീറിൻ്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ

പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

പിണറായി​ വിജയൻ കസ്റ്റഡിയിൽ, ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്