സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

ഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം നടക്കാനിരിക്കെ, നാളെ ഡല്‍ഹി സ്റ്റേഷനുകളില്‍ എത്തുന്ന ട്രെയിനുകള്‍ റദ്ദാക്കി. രാവിലെ നാല് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തേണ്ട മെയില്‍, എക്‌സ്പ്രസ് തീവണ്ടികളാണ് റദ്ദാക്കിയത്. ഡല്‍ഹിയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ചുറ്റും കടുത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ 57 മെട്രോ സ്റ്റേഷനുകളും അടക്കും. ജനപത്, സെന്‍ട്രല്‍ സെക്രട്ടറിയറ്റ്, ലോക് കല്യാണ്‍ മാര്‍ഗ്, പട്ടേല്‍ ചൗക് തുടങ്ങി പ്രധാന മെട്രോ സ്റ്റേഷനുകള്‍െ അടച്ചിടും. പ്രതിഷേധ വേദിയിലേക്ക് പ്രവര്‍ത്തകര്‍ എത്താന്‍ സാധ്യതയുള്ള സ്റ്റേഷനുകളാണ് അടച്ചിടുന്നത്. ഇവിടേക്കുള്ള റോഡുകളും അടച്ച് ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ ഇതുവരെ 25 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് പോലും ട്രെയിനുകള്‍ ഇതുപോലെ റദ്ദാക്കിയിട്ടില്ലെന്ന് സിജെപി വിമര്‍ശിച്ചു.

കേരള ഹൗസ് സ്റ്റാഫ് കാന്റീനും നാളെ അടച്ചിടും. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അടച്ചിടാന്‍ കേരള ഹൗസ് അധികൃതര്‍ കാന്റീന്‍ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

Related Posts

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും
  • October 9, 2026

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡല്‍ഹിയില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തേക്കുമെന്നും സൂചന. എല്ലാവരോടും ഡല്‍ഹിയില്‍ എത്താന്‍ സിജെപി സ്ഥാപകന്‍…

Continue reading
നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും
  • October 9, 2026

ഉത്തർപ്രദേശ്: ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മറ്റും. നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുതിയ വിമാനത്താവളത്തിന് പേര് നൽകും. ഉത്തർപ്രദേശ് മന്ത്രിസഭ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച സർക്കാർ നിർദേശം യു പി മന്ത്രിസഭ…

Continue reading

You Missed

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം