തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല. രാജി കാരണം ശ്രീലേഖ തന്നെ വിശദീകരിക്കട്ടെ എന്ന് നേതൃത്വം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണമെന്നും യോഗത്തിൽ തീരുമാനമായി.
VD സർക്കാർ പിണറായി ഗവർൺമെന്റിന്റെ ആവർത്തനമെന്ന് എം ടി രമേശ് മാധ്യമങ്ങളോട് പറഞ്ഞു. നാല് മാസത്തെ പ്രവർത്തനം അങ്ങനെയാണ്. ലീഗിന്റെ സമമർദ്ധത്തിന് വഴങ്ങിയാണ് തീരുമാനം എടുത്തത്. ഭരണപരിഷ്കാര കമ്മീഷൻ തീരുമാനം ഉദാഹരണം. LDF ഭരണപരിഷ്കാര കമ്മീഷൻ തീരുമാനത്തെ വിമർശിച്ചയാളാണ് VD സതീശൻ.
സർക്കാരിന്റെ അഴിമതിക്കെതിരായി ശക്തമായ സമരം ചെയ്യും. ഡൽഹിയിൽ നടക്കുന്ന സമരനാടകത്തെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടും. രാജ്യത്തെ തെരഞ്ഞെടുപ്പ് രീതി തെറ്റെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി വിഡി സതീശനോട് രാജിവെക്കാൻ പറയണം. ഒരു നിമിഷം പോലും VD സതീശൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കരുത്.
കോൺഗ്രസ് ആരോപണം ജനങ്ങളെ പരിഹസിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടന സ്ഥാപനം. രാഹുൽ ഗാന്ധിക്ക് ആവശ്യമെങ്കിൽ കോടതിയിൽ പോകാം. അതിന് രാഹുൽഗാന്ധി തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കുക. ശ്രീലേഖ BJP യെ പ്രതിരോധത്തിൽ ആക്കിയിട്ടില്ല. പാർട്ടി അതിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






