മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വയനാട്: മുട്ടില്‍ മരംകൊള്ള കേസിന്റെ പുനരന്വേഷണം അനിശ്ചിതത്വത്തില്‍. വിഷയത്തില്‍ വനംവകുപ്പും റവന്യൂ വകുപ്പും രണ്ട് തട്ടിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഫയല്‍ നീക്കം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുനരന്വേഷണം വേണമെന്ന നിലപാടിലാണ് വനംവകുപ്പുള്ളത്. എന്നാല്‍ റവന്യൂ വകുപ്പിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയരുന്നത്. ( Muttil Tree Felling: Re-investigation delayed)

2020 ഒക്ടോബര്‍ 24ന് ഉത്തരവിറങ്ങിയത് മുതലുള്ള ഫയലുകളെല്ലാം റവന്യൂ വകുപ്പിന്റെ കൈവശമാണുള്ളത്. ഇത് വനംവകുപ്പിന് കൈമാറേണ്ടതാണ്. പുനരന്വേഷണം വേണമെന്ന നിലപാട് സര്‍ക്കാരും വനംവകുപ്പും സ്വീകരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കോ വനംവകുപ്പിനോ ഫയലുകള്‍ നല്‍കിയിട്ടില്ല. മരംമുറിക്ക് വഴിവച്ച വിവാദ ഉത്തരവ് ഇറക്കിയതും റവന്യൂ വകുപ്പാണ്. ഫയലുകള്‍ കോള്‍ഡ് സ്‌റ്റോറേജിലാക്കി വയ്ക്കുന്ന ഇത്തരം നീക്കങ്ങള്‍ അന്വേഷണത്തെ അട്ടിമറിയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയം ശക്തമാകുകയാണ്.

വിവാദ ഉത്തരവിന്റെ മറവില്‍ 14 കോടിയുടെ മരങ്ങള്‍ മുറിച്ചു കടത്തിയത് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 52 കേസുകള്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. 40 കേസുകളിലും അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതികളാണ്. മുന്‍ വനംമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

Related Posts

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി
  • October 8, 2026

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍, കൗണ്‍സില്‍ രജിസ്റ്ററില്‍ വ്യാജ ഒപ്പ് ചേര്‍ത്തെന്ന എല്‍ഡിഎഫ് പരാതിയില്‍ മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ ആര്‍ സുഗതന്‍ എന്നിവര്‍ക്കെതിരെ കേസ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്‌ക്കെതിരെയും കേസുണ്ട്. ആര്‍ സുഗതന്റെ വ്യാജ ഒപ്പ് രജിസ്റ്ററില്‍ ചേര്‍ത്തെന്നായിരുന്നു പരാതി. സിപിഐഎം…

Continue reading
കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി
  • October 7, 2026

തിരുവനന്തപുരം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്. പിഒഎസ് മെഷീനുകൾ ഇന്ന് ഉച്ചയ്ക്ക് മുൻപ് തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മിഷൻ തിരിച്ചേൽപ്പിക്കാത്ത വരുടെ വിവരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദ്ദേശം…

Continue reading

You Missed

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം