വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍, കൗണ്‍സില്‍ രജിസ്റ്ററില്‍ വ്യാജ ഒപ്പ് ചേര്‍ത്തെന്ന എല്‍ഡിഎഫ് പരാതിയില്‍ മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ ആര്‍ സുഗതന്‍ എന്നിവര്‍ക്കെതിരെ കേസ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്‌ക്കെതിരെയും കേസുണ്ട്. ആര്‍ സുഗതന്റെ വ്യാജ ഒപ്പ് രജിസ്റ്ററില്‍ ചേര്‍ത്തെന്നായിരുന്നു പരാതി.

സിപിഐഎം നേതാവ് എസ്പി ദീപക് നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഫെബ്രുവരി മാസം മുതല്‍ സുഗതന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ആറ് മാസം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ ചട്ടപ്രകാരം അയോഗ്യനാകും. സുഗതനെ പുറത്താക്കാതിരിക്കാനാണ് വ്യാജ ഒപ്പിട്ടു കൗണ്‍സില്‍ രജിസ്റ്ററില്‍ ക്രമക്കേട് നടത്തിയത്. തങ്ങളുടെ സമരവും പ്രക്ഷോഭവും ശരിവെക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. മേയര്‍ സ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടി ബിജെപിയും ആര്‍എസ്എസും നടത്തിയ ക്രമക്കേടാണിത്. സംഭവത്തില്‍ പൊലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെന്നും യുഡിഎഫും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്നും എസ് പി ദീപക്ക് ആവശ്യപ്പെട്ടു.

Related Posts

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം
  • November 21, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ തിങ്കളാഴ്ച പുട്ടപർത്തി സന്ദർശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദർശനം. കേരള മുഖ്യമന്ത്രി പുട്ടപർത്തിയിൽ എത്തുന്നത് ഇതാദ്യമാണ്. പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ സത്യസായി ബാബയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ നവംബർ 16…

Continue reading
സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്
  • November 21, 2026

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല . നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രം. നിലയ്ക്കൽ- പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ…

Continue reading

You Missed

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍