അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

പാരീസ്: ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആളിക്കത്തുന്നു. അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങിയത്. രാജ്യത്തെ 700-ലധികം സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടു.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. വിവിധ നഗരങ്ങളില്‍ സ്‌കൂളുകള്‍ക്കുമുന്നില്‍ തീ വെപ്പ് നടത്തിയും റോഡുകളും പ്രവേശനകവാടങ്ങളും ഉപരോധിച്ചും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. രാജ്യത്തെ 3,700 സ്‌കൂളുകളില്‍ 735 ലധികം സ്‌കൂളുകളെ പ്രതിഷേധം ബാധിച്ചതായി ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ പറഞ്ഞു. ഇതില്‍ 222 സ്‌കൂളുകള്‍ പൂര്‍ണമായും ഉപരോധിക്കപ്പെട്ടു. വിവിധയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഇന്നലെ മാത്രം 1,747 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്‍ നുനെസ് അറിയിച്ചു.

സംഘര്‍ത്തില്‍ 40 പ്രധാനാധ്യാപകര്‍ ഉള്‍പ്പെടെ 65 സ്‌കൂള്‍ ജീവനക്കാര്‍ക്കും 305 പൊലീസുകാര്‍ക്കും പരുക്കേറ്റു. പാരിസ്, മോണ്‍പെലിയര്‍, നാന്ത്, മാര്‍സെയ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധം ശക്തമായി. പാരീസ് മേഖലയിലെ അന്‍പതോളം സ്‌കൂളുകളില്‍ വ്യാപക അക്രമവും ഏറ്റുമുട്ടലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ടുചെയ്തു. മാര്‍സെയില്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിനും ഡെപ്യൂട്ടി പ്രിന്‍സിപ്പലിനും നേരേ പെട്രോള്‍ ഒഴിച്ചതായും നാന്തില്‍ ഒരു ഹൈസ്‌കൂള്‍ പ്രവേശനകവാടത്തിന് തീ വെച്ചതായും അധികൃതര്‍ അറിയിച്ചു. സ്ട്രാസ്ബര്‍ഗില്‍ പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ട്രാം സര്‍വീസ് നിര്‍ത്തിവെച്ചു.പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ബെല്‍ഫോര്‍ട്ടില്‍ പ്രതിഷേധത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ 17കാരനെ കൊലപാതകശ്രമം സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. സര്‍വകലാശാലാ വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ അണിചേര്‍ന്ന് കാമ്പസുകള്‍ ഉപരോധിച്ചു. കഴിഞ്ഞ ആഴ്ച പാരിസില്‍ ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്.

Related Posts

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ
  • October 3, 2026

ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിമാനം താഴേക്ക് ഇടിച്ചിറക്കാന്‍ ശ്രമിച്ച കോ-പൈലറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്ര ചിന്താഗതികളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഒമാന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് നിലനില്‍ക്കെയാണ് ഫ്‌ളൈ ദുബായ് ഇയാളെ…

Continue reading
അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജം; അബ്ബാസ് അരഗ്ചി
  • September 28, 2026

ന്യൂയോര്‍ക്ക്: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഒരു സര്‍വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാല്‍ പോലുമെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കായാണ്…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു