സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം

റിയാദ്: ഒരു ഇന്ത്യന്‍ പൈലറ്റിന്റെ മനസാന്നിധ്യവും കരുത്തുമാണ് സൗദിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യണ്ടിവന്ന ഫ്‌ലൈദുബായ് വിമാനത്തിലെ നൂറ്റി എഴുപതിലധകം ജീവനുകള്‍ രക്ഷിച്ചത്. മുംബൈ സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍. സഹപൈലറ്റിന്റെ കുത്തുകൊണ്ട് ചോര വാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് താഴെയിറക്കിയത് അദ്ദേഹമായിരുന്നു. സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരിയാണെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സ്മിത് മച്ചാര്‍ വീരനായകനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. (Who is Captain Smit Machchhar? Indian Flydubai Captain Stabbed by Omani Co-Pilot)

ഒന്‍പതിനായിരത്തി എഴുന്നൂറ്റിയന്‍പത് മണിക്കൂറുകള്‍ സ്മിത്ത് മച്ചാര്‍ വിമാനം പറത്തിയിട്ടുണ്ട്. പക്ഷേ ഇതുപോലൊരുനിമിഷം ഇന്നലെ പുലര്‍ച്ചെവരെ നേരിടേണ്ടിവന്നിട്ടില്ല. വിമാനം പറന്നുയര്‍ന്ന് മുപ്പത്തിനാലായിരം അടി മുകളില്‍ നില്‍ക്കുകയാണ്. പെട്ടെന്ന് കൈയ്യിലൊളുപ്പിച്ച കത്തിയുമായി സഹപൈലറ്റ് ആക്രേശിച്ചടുത്തു. ആവുന്നത് ശ്രമിച്ചിട്ടും തടയാനായില്ല. അദ്ദേഹത്തിന് മുറിവേറ്റു, ചോരവാര്‍ന്നു. പക്ഷേ തോറ്റുകൊടുത്തില്ല. ഒരു കൈകൊണ്ട് ആക്രമിയെ തടഞ്ഞു. മറുകൈകൊണ്ട് കോക്പിറ്റിന്റെ ഡോര്‍ തുറന്നു. യാത്രക്കാരുടെ സഹായം തേടി. ആക്രമണം നടത്തിയ പൈലറ്റിനെ യാത്ക്കാര്‍ കീഴ്‌പ്പെടുത്തി. അപ്പോഴേക്കും വിമാനത്തിന്റെ കണ്‍ട്രോള്‍ നഷ്ടമാകാന്‍ തുടങ്ങിയിരുന്നു. ചോരയൊലിക്കുമ്പോഴും മച്ചാര്‍ മനസ്സന്നിധ്യം വെടിഞ്ഞില്ല. യാത്രക്കാരില്‍ ചിലരുടെ കൂടി സഹായത്തോടെ മച്ചാര്‍ വിമാത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു.

പിന്നാലെ നൂറ്റി എഴുപതിലധികം ജീവനുകള്‍ സുരക്ഷിതമായി ഭൂമിലെത്തിച്ചു.പതിനാല് വര്‍ഷമായി മച്ചാര്‍ വിമാമോടിക്കുന്നുണ്ട്. മുംബൈ സ്വദേശിയാണ്. മച്ചാര്‍ 2022 ജൂണ്‍ മുതല്‍ ഫ്‌ലൈ ദുബായുടെ ബോയിങ് 737 വിമാനത്തില്‍ ക്യാപ്റ്റനാണ്. അതിന് മുന്‍പ് ഒരുപതിറ്റാണ്ടോളം സ്‌പൈസ് ജെറ്റില്‍ സേവനം അനുഷ്ടിച്ചിരുന്നു. സ്മിത് മച്ചാര്‍ ഹീറോ ആണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കോക്പിറ്റില്‍ മച്ചാറെ സഹായിച്ച യാത്രക്കാരനെ നെതന്യാഹു അനുമോദിച്ചു. അടിയന്തരശസ്ത്രക്രിയക്ക് വിധേയനായ മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരിയാണെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Related Posts

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്
  • September 30, 2026

ഡല്‍ഹി: പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി. പെണ്‍കുട്ടിയ്ക്ക് ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനം നേരിട്ടത്. (Delhi judge’s message to…

Continue reading
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
  • September 28, 2026

മധുര: തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. പദ്ധതിയ്ക്കായി 755.83 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം വകയിരുത്തിയത്. അമ്മയുടെ സഹോദരന്‍, അതാണ്…

Continue reading

You Missed

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം

മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി; ഇത് കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള തുക

മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി; ഇത് കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള തുക

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം