ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

ആലപ്പുഴ: ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍. സുധാകരനെ കുറിച്ച് സംസാരിച്ച് കൂടുതല്‍ അവസരവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥാനവും നല്‍കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുധാകരന്റേത് പൂര്‍ണ്ണമായും അവസാനിപ്പിച്ച വിഷയമെന്നും ചൂണ്ടിക്കാട്ടി.

തിരുത്തല്‍ രേഖ അടങ്ങിയ മാര്‍ഗരേഖ പിണറായി വിജയന്‍ അവതരിപ്പിച്ചു. എം വി ഗോവിന്ദനെതിരായ ശാസന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും പരാമര്‍ശമുണ്ട്. സാമുദായിക സംഘടനകളോട് പാര്‍ട്ടി അകന്നു.
എസ്എന്‍ഡിപി, കെപിഎംഎസ് സംഘടനകളുടെ പേരെടുത്ത് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇരു വിഭാഗങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും വേണ്ട രീതിയില്‍ പരിഗണിച്ചില്ല. അമ്പലപ്പുഴ തോല്‍വി ഗൗരവതരമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത പരിഹരിക്കാനും നിര്‍ദേശിച്ചു.

റിപ്പോർട്ടിൽ എസ്എൻഡിപി യോഗത്തെ ഒപ്പം നിർത്തണമെന്ന് പറയുമ്പോഴും വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പരാമർശമില്ല. സഹകരണ ബാങ്കുകളിലെ മോശം പ്രവണതകൾ ആലപ്പുഴയിലുമുണ്ട്. ഇത് സാധാരണക്കാരായ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ച നാളെയും തുടരും.

Related Posts

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ
  • September 26, 2026

കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു. സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സഹകരണത്തിലൂടെ സമൃദ്ധി എന്ന…

Continue reading
എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്
  • September 26, 2026

കൊച്ചി: മാധ്യമങ്ങളോട് ആക്രോശിച്ച സംഭവത്തിൽ പ്രതികരണവുമായി പി രാജീവ്‌. അടിയന്തരാവസ്ഥ കാലത്ത് വാർത്ത കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചത് പൊലീസായിരുന്നു എന്നും കേരളത്തിനെ ഒരു അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകാനാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് എന്നും രാജീവ് പറഞ്ഞു.എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാൻ…

Continue reading

You Missed

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ