പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം. പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി
വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നുവെന്നും ബിനോയ് വിശ്വം വിമർശിച്ചു.

അതേസമയം, ചാർട്ടേർഡ് വിമാന യാത്രയെ ന്യായീകരിച്ചും മന്ത്രിമാരുടെ സ്പോൺസേർഡ് വിദേശ യാത്രയെ പിന്തുണച്ചും മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരണം നടത്തുകയുണ്ടായി. സുഹൃത്തുക്കൾ സഹായം ചെയ്താൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച മുഖ്യമന്ത്രി, ഖജനാവിന് ഒരു പൈസ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും ന്യായീകരിച്ചു. മലപ്പുറം യാത്രയുടെ സ്പോൺസർ മലയാളി ആണെന്ന് പറഞ്ഞ വി ഡി സതീശൻ, പക്ഷെ പേര് പറയാൻ തയ്യാറായില്ല.

കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ആരാണ് സ്പോൺസർമാരെന്നും പറയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടിഎം തോമസ് ഐസക് പറഞ്ഞു. സർക്കാരിന് വേണ്ടി മറ്റൊരു കമ്പനി പണം അടച്ചത് അഴിമതിക്കുറ്റമെന്ന് പി രാജീവ് പ്രതികരിച്ചു. ആരാണ് സ്പോൺസർ ചെയ്‌തത് എന്ന് പറയാത്തത് ദുരൂഹതയെന്ന് എം വി ജയരാജനും വിമർശിച്ചു.

Related Posts

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു
  • September 23, 2026

ഡൽഹി: ബിജെപി സംസ്ഥാന ചുമതലയുള്ള പ്രഭാരിമാരെ പുനസംഘടിപ്പിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറെ മാറ്റി പകരം എം.നാഗരാജയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്‌. എം.വങ്കടേശനാണ് സഹപ്രഭാരി. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യന് നൽകി. കേരളത്തിൽനിന്നുള്ള…

Continue reading
കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്
  • September 23, 2026

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍ ഗൂഗിളിന് കത്ത് നല്‍കി പൊലീസ്. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക മെയില്‍ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് കത്ത് അയച്ചിരിക്കുന്നത്.പത്തോളം കെഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ( Kochi Metro…

Continue reading

You Missed

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക