‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

ചെന്നൈ: നടി അംബികയ്ക്ക് എതിരെ സഹോദരി രാധ നല്‍കിയ പരാതിയില്‍ വിശദീകരണവുമായി അംബിക. മോഷ്ടിച്ചുവെന്ന് രാധ പറഞ്ഞ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തനിയ്ക്ക് നല്‍കിയതെന്നാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അംബിക വിശദീകരിച്ചത്. കേസുമായി മുന്നോട്ടു പോകും. 97 കോടി രൂപ രാധ തനിയ്ക്ക് തരാന്‍ ഉണ്ടെന്നും അംബിക പറഞ്ഞു. (actress ambika denies theft allegation raised by her sister radha)

എ ആര്‍ എസ് സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകള്‍ അംബിക മോഷ്ടിച്ചെന്നും 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു രാധയുടെ പരാതി. എന്നാല്‍ സ്റ്റുഡിയോയിലെ ഷെയറും തന്റെ സ്വര്‍ണാഭരണങ്ങളുടെ വിലയും ചേര്‍ത്ത് 97 കോടി രൂപ രാധ നല്‍കാനുണ്ടെന്ന് അംബിക പറഞ്ഞു. സെറ്റില്‍മെന്റായാണ് 5 ചെക്കുകള്‍ നല്‍കിയത്. രാധയുടെ മാനേജര്‍ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്. ബാങ്കില്‍ ചെക്ക് നല്‍കിയ ഉടന്‍ രാധ അത് ബ്ലോക്ക് ചെയ്തു.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ അഫിഡവിറ്റ് തന്റെ കൈവശമുണ്ട്. വഞ്ചനയ്ക്കും മാനനഷ്ടത്തിനും ചെക്ക് മടങ്ങിയതിനും രാധയ്‌ക്കെതിരെ കേസ് നല്‍കുമെന്നും അംബിക പറഞ്ഞു.

Related Posts

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി
  • September 22, 2026

ഡൽഹി: ഇഡിയുടെ പ്രതിപക്ഷ വേട്ടയിൽ മോദി സർക്കാരുമായി കേരള സർക്കാർ ചേർന്ന് പ്രവർത്തിക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരിക്കണം. ഇഡിയുടെ കാര്യത്തിൽ കർണാടകയിലും കേരളത്തിലും കോൺഗ്രസിന് വ്യത്യസ്ത നിലപാട്. പിണറായി വിജയനും മുഹമ്മദ്…

Continue reading
ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും
  • September 18, 2026

ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും. മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വിഷയത്തില്‍ ഇന്നലെ ഇലക്ഷന്‍ കമ്മീഷന്‍…

Continue reading

You Missed

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

സ്വര്‍ണം ചാഞ്ചാട്ടത്തില്‍ തന്നെ; ഇന്നലെ രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

സ്വര്‍ണം ചാഞ്ചാട്ടത്തില്‍ തന്നെ; ഇന്നലെ രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ