‘അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണം’; കോടതിയെ സമീപിച്ച് പ്രതികൾ

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകര്യത്തെയെ ബാധിക്കുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ പിൻതുടരുന്നെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. ഒക്ടോബറിൽ സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജി.

എട്ട് വർഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനും ഡിസംബർ 6 നകം വിചാരണ പൂർത്തിയാകണമെന്നും കോടതി പറഞ്ഞിരുന്നു ആദ്യ 15 പ്രതികളുടെ വിചാരണയാണ് നടക്കുന്നത്. അഭിമന്യു കേസ് ആകെ 70 തവണ കോടതിയിൽ വിളിച്ചപ്പോൾ രണ്ടുതവണ മാത്രമാണ് പ്രതികൾ മുഴുവനായി ഹാജരായത്.

2018 ജൂലായ് രണ്ടിനാണ് അഭിമന്യൂ കൊല്ലപ്പെടുന്നത്. ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്‌ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം കേസിന്റെ ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. സംഭവത്തിലുൾപ്പെട്ടവരെ പിടികൂടുന്നതിലും താമസമുണ്ടായി.

Related Posts

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ
  • September 14, 2026

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി കേസ് രാഷ്ട്രീയ പ്രേരിതമെന്ന ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ. കോൺഗ്രസിന് ഇഡി യോട് എപ്പോഴും ഒരേ സമീപനമാണെന്നും കെ മുരളീധരൻ പറഞ്ഞു. ഇഡി നീക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി മുൻ…

Continue reading
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത
  • September 14, 2026

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ സന്ദേശം. ആറുമണി മുതല്‍ രാത്രി 12:45 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാനാണ് സാധ്യത. വൈകിട്ട് ഏഴരക്കും എട്ടുമണിക്കും ഇടയില്‍ വൈദ്യുതി മുടങ്ങിയേക്കാം എന്ന് സന്ദേശം എത്തി. രാത്രി 10:55 നും 11: 20…

Continue reading

You Missed

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ