ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ.

എട്ട് സംസ്ഥാനങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ഹ്യൂമൻ പാപ്പിലോമാവൈറസിനെക്കുറിച്ചും (HPV) ഗർഭാശയ ഗള അർബുദ (Cervical Cancer) പ്രതിരോധത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്ന വമ്പൻ പദ്ധതിക്കാണ് ആരാധകർ തുടക്കമിട്ടത്. ഇതിനോടകം 820 സ്കൂളുകളിലായി നടക്കുന്ന ഈ പരിപാടിയിലൂടെ ഏകദേശം 3 ലക്ഷം വിദ്യാർത്ഥിനികളിലേക്ക് നിർണായകമായ ആരോഗ്യസന്ദേശം എത്തിക്കാൻ സാധിച്ചു.

‘അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ’ (AAFA) നേതൃത്വം നൽകുന്ന ഈ വൻ പ്രചാരണ പരിപാടി ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, അന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് നടപ്പിലാക്കുന്നത്.
വിദ്യാർത്ഥിനികൾക്കിടയിൽ HPV വൈറസ് ബാധ, അതിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ, വാക്സിനേഷന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയാണ് ഈ ബോധവൽക്കരണ പരിപാടികളുടെ പ്രധാന ലക്ഷ്യം.

അതോടൊപ്പം അനാവശ്യ ഭയങ്ങൾ മാറ്റിവെച്ച്, യോഗ്യരായ ആരോഗ്യ വിദഗ്ധരിൽ നിന്ന് കൃത്യമായ ഉപദേശവും ചികിത്സയും തേടാൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേവലം സിനിമയുടെ പ്രൊമോഷനുകളിലോ ആഘോഷങ്ങളിലോ മാത്രം ഒതുങ്ങാതെ, ശക്തമായൊരു നെറ്റ്‌വർക്കിനെ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി എന്നതാണ് ഈ മുന്നേറ്റത്തെ വേറിട്ടു നിർത്തുന്നത്.

സ്വന്തം സംഘടനാ ശക്തി പ്രയോജനപ്പെടുത്തി നേരിട്ട് സ്കൂളുകളിലെത്തി വിദ്യാർത്ഥികൾക്ക് ആവശ്യമായ ആരോഗ്യ അവബോധം നൽകാൻ ആരാധകർ മുന്നിട്ടിറങ്ങി.
820 സ്കൂളുകൾ, 3 ലക്ഷം വിദ്യാർത്ഥിനികൾ, 8 സംസ്ഥാനങ്ങൾ—ഈ കണക്കുകൾ കേവലം ഒരു കണക്കെടുപ്പ് മാത്രമല്ല, കൃത്യമായൊരു ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയാൽ ഒരു ഫാൻസ് കൂട്ടായ്മയ്ക്ക് സമൂഹത്തിൽ എത്ര വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയും എന്നതിന്റെ തെളിവ് കൂടിയാണ്. അല്ലു അർജുൻ എന്ന താരത്തിന്റെ പാൻ-ഇന്ത്യൻ ജനപ്രിയതയെ വെറുമൊരു സിനിമാ വിജയത്തിനപ്പുറം അർത്ഥവത്തായ സാമൂഹിക ഉന്നമനത്തിനായി ഉപയോഗിക്കുന്ന ഒരു പുതിയ അധ്യായമാണിത്.

ഗർഭാശയ ഗള അർബുദ പ്രതിരോധത്തെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചും സംസാരിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രാപ്തരാക്കുക എന്ന ലളിതവും എന്നാൽ അതീവ പ്രാധാന്യമുള്ളതുമായ ദൗത്യമാണ് AAFA ഏറ്റെടുത്തിരിക്കുന്നത്. ആരാധനയെക്കാൾ ഉപരി ഉത്തരവാദിത്തമുള്ള സാമൂഹിക ഇടപെടലിലൂടെ അല്ലു അർജുൻ ആരാധകർ തങ്ങളുടെ ഫാൻ പവറിനെ സോഷ്യൽ പവറാക്കി മാറ്റി പുതിയ ചരിത്രം കുറിക്കുകയാണ്.

Related Posts

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ
  • September 12, 2026

കോഴിക്കോട്: പി എം ശ്രീക്ക് എതിരെ തന്നെയാണ് നിലപാടെന്ന് യൂത്ത് ലീഗ്. ഉപസമിതി തീരുമാനം വരട്ടെ എന്ന് സംസ്ഥാന അധ്യക്ഷൻ മുനവർ അലി തങ്ങൾ വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റികളിൽ ഈ അഭിപ്രായം തന്നെ ഉയർന്നു. പദ്ധതി നടപ്പാകില്ല എന്ന്…

Continue reading
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി
  • September 12, 2026

ഡൽഹി: ബ്രിക്സ് ആർക്കും എതിരല്ലെന്നും സമവായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് ലോക നേതാക്കളെ നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു. ബ്രിക്സ് ഉച്ചകോടിയുമായി അനുബന്ധിച്ച് 300 ലധികം യോഗങ്ങൾ നടന്നു. 30 ലധികം നഗരങ്ങളിൽ കൂടിക്കാഴ്ചകൾ നടന്നു. ബ്രിക്‌സിൻ്റെ 20…

Continue reading

You Missed

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം