മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: ഹൈക്കോടതിക്ക് അതൃപ്തി; പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനം

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും ഹൈക്കോടതിക്ക് അതൃപ്തി. പ്രോസിക്യൂഷൻ അനുമതി നൽകാത്തതിലാണ് വിമർശനം. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡിഷണൽ സെക്രട്ടറി നാളെ ഹാജരാകണമെന്ന് കോടതി നിർദേശം. തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 21ഓളം കേസുകൾ എസ്പി ശശിധരന്റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

രണ്ട് കേസുകളിൽ കുറ്റപത്രം തയാറാക്കിയിട്ടുണ്ട്. എന്നാൽ പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ അത് പൂർണമാവുകയുള്ളൂ. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവ് പാലിച്ചില്ല. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ച സർക്കാർ സമയം തേടിയെങ്കിലും ഹൈക്കോടതി അത് അംഗീകരിച്ചില്ല.

കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദൻറെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർ‍ഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.

Related Posts

ചിറയൻകീഴിലെ കയ്യാങ്കളി; രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് കോൺഗ്രസ് നേതാക്കൾ
  • September 10, 2026

തിരുവനന്തപുരം: ചിറയൻകീഴ് കോൺഗ്രസിലെ കയ്യാങ്കളിയിൽ രമ്യക്ക് വീഴ്ച സംഭവിച്ചു എന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ എംഎം ഹസ്സൻ. രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. കെപിസിസി…

Continue reading
വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല: പല കഥകൾ പ്രചരിപ്പിച്ചു; മുഹമ്മദ് റിയാസ്
  • September 10, 2026

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദങ്ങൾ തള്ളി പിഎ മുഹമ്മദ് റിയാസ്. വീണ ടി പണം വാങ്ങിയത് നിയമപരമായാണ്. എക്സാലോജിക് കമ്പനി പണം കൈപറ്റിയത് സേവനം നൽകിയതിനാണ്. വീണ സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി മൊഴി നൽകിയിട്ടില്ല. പ്രതികരിക്കാതിരിക്കാനുള്ള…

Continue reading

You Missed

ചിറയൻകീഴിലെ കയ്യാങ്കളി; രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് കോൺഗ്രസ് നേതാക്കൾ

ചിറയൻകീഴിലെ കയ്യാങ്കളി; രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് കോൺഗ്രസ് നേതാക്കൾ

വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല: പല കഥകൾ പ്രചരിപ്പിച്ചു; മുഹമ്മദ് റിയാസ്

വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല: പല കഥകൾ പ്രചരിപ്പിച്ചു; മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്; സർക്കാരിന് ഏകോപനമില്ലെന്ന് കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്; സർക്കാരിന് ഏകോപനമില്ലെന്ന് കെ കൃഷ്ണൻകുട്ടി

മാസപ്പടി കേരളം കണ്ട ഏറ്റവും വലിയ കൊള്ള ; UDF സർക്കാരിന് ഭയക്കേണ്ട ഒരു കാര്യവുമില്ല, ഏറ്റവും നല്ല നടപടി വേഗത്തിൽ ഉണ്ടാകുമെന്ന് മാത്യു കുഴൽനാടൻ

മാസപ്പടി കേരളം കണ്ട ഏറ്റവും വലിയ കൊള്ള ; UDF സർക്കാരിന് ഭയക്കേണ്ട ഒരു കാര്യവുമില്ല, ഏറ്റവും നല്ല നടപടി വേഗത്തിൽ ഉണ്ടാകുമെന്ന് മാത്യു കുഴൽനാടൻ

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയറ പ്രവർത്തകർ

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയറ പ്രവർത്തകർ

മാസപ്പടി കേസ്: ED ഭീഷണിപ്പെടുത്തി, മൊഴി നിയമപരമല്ല; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്

മാസപ്പടി കേസ്: ED ഭീഷണിപ്പെടുത്തി, മൊഴി നിയമപരമല്ല; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്റെ സുഹൃത്ത്