‘ഡൽഹിയിൽ പോകാതിരുന്നത് ശാരീരിക ബുദ്ധിമുട്ട് കാരണം; മാധ്യമങ്ങൾ വേട്ടയാടുന്നു’; രമ്യാ ഹരിദാസ്

പാലക്കാട്: ശാരീരിക ബുദ്ധിമുട്ട് കാരണമാണ് ഡൽഹിയിൽ പോകാതിരുന്നതെന്ന് രമ്യാ ഹരിദാസ് എംഎൽഎ. ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും രമ്യാ ഹരിദാസ്. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെയെന്നും സംഘടനയ്ക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂവെന്നും രമ്യാ ഹരിദാസ് പറഞ്ഞു. അതേസമയം കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചു പ്രതികരിച്ചില്ല.

ഡൽഹിയിലാണെന്ന് പറഞ്ഞ് സമിതിയ്ക്ക് മുന്നിൽ ഹാജരാകാതിരുന്ന, രമ്യ ഇന്നലെ പാലക്കാട് വച്ച് എഐസിസി ജനറൽ കെ സി വേണുഗോപാലിനെ കണ്ടു. പാലക്കാട്ടെ വിവാഹചടങ്ങിലും പങ്കെടുത്തു. ഡൽഹിയിൽ പോയതിനാൽ നേരിട്ട് രമ്യ ഹരിദാസ് ഹാജരായില്ലെന്നായിരുന്നു അന്വേഷണസമിതിയ്ക്ക് നേതൃത്വം നൽകുന്ന എംഎം ഹസൻ ഇന്നലെ പറഞ്ഞത്. എന്നാൽ ചോദ്യങ്ങളിൽ നിന്ന് കെപിസിസി പ്രസിഡന്റ് ഒഴിഞ്ഞുമാറി.

അതേസമയം രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടിയെടുക്കാതെ വിവാദം ഒതുക്കാൻ നീക്കമെന്നാണ് സൂചന. നടപടി താക്കീതിൽ ഒതുക്കാൻ തീരുമാനിച്ചതായാണ് വിവരം. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി ഉണ്ടായാൽ പ്രതിഷേധം അറിയിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. എംഎൽഎ ആണ് ആദ്യം സുജിത്തിനെ മർദിച്ചത് എന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ്‌ സജിത്തിന് പരസ്യ പിന്തുണ നൽകുന്നത്.

  • Related Posts

    ‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി
    • September 8, 2026

    കോഴിക്കോട്: രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട്ട് ഡിസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് ആവശ്യപ്പെടുന്നത്. ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും രമ്യ ഹരിദാസ് അവഹേളിച്ചുവെന്നും വിമർശനം. കെപിസിസി വൈസ്…

    Continue reading
    ‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ
    • September 8, 2026

    കോഴിക്കോട്: പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഡൽഹിയിൽ നടന്ന ചർച്ചയെ കുറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി വിവരമില്ല. പദ്ധതിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ്…

    Continue reading

    You Missed

    ‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

    ‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

    ‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

    ‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

    ‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

    ‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

    ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

    ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

    ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

    ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

    കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

    കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല