‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

  • World
  • September 5, 2026

വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ ഭീഷണി.
അഞ്ച് മാസമായി ആക്രമണം തുടരുന്നു. ഈ അഞ്ച് മാസത്തിനുള്ളില്‍ ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ക്ക് ആണവായുധം ലഭിക്കില്ല; അതാണ് ഞങ്ങള്‍ സാധ്യമാക്കിയത് – ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഭീഷണിയില്‍ ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്. രാജ്യത്തിന് ആക്രമണ ഭീഷണിയുണ്ടെന്ന് തോന്നിയാല്‍ അമേരിക്കക്കെതിരെ മുന്‍കരുതല്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍ വ്യക്തമാക്കി.

അതിനിടെ, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കിയിലെ ഗോള്‍ഡന്‍ ഗ്ലോബല്‍ ബാങ്കിനെതിരെ അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തി. ഇതാദ്യമായാണ് നാറ്റോ സഖ്യകക്ഷിയില്‍ ഉള്‍പ്പെട്ട രാജ്യത്തുള്ള ബാങ്കിനെ അമേരിക്ക ഉപരോധ പട്ടികയില്‍ പെടുത്തുന്നത്.

അതേസമയം, ആയുധക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപോയതില്‍ പെന്റഗണ്‍ അമ്പതോളം സൈനിക ജോയിന്റ് സ്റ്റാഫ് അംഗങ്ങളെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിവരം ചോര്‍ന്നത് ഗൗരവമേറിയ സംഭവമെന്നും, അന്വേഷണം തുടരുകയാണെന്നും പെന്റഗണ്‍ വക്താവ് സീന്‍ പര്‍നെല്‍ പറഞ്ഞു.

അതിനിടെ, പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ ഘടനയ്ക്കുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനത്തെ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബാഫ് സ്വാഗതം ചെയ്തു.

Related Posts

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
  • September 5, 2026

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ…

Continue reading
പത്താംനാള്‍ തുരങ്കത്തില്‍ ജീവന്റെ തുടിപ്പ്; നേപ്പാളില്‍ അതിജീവനത്തിന്റെ അത്ഭുതം, ത്രിശൂലി തുരങ്കത്തില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി
  • September 4, 2026

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയമുണ്ടായി പത്താം നാള്‍ രണ്ട് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുതി പദ്ധതിയിലെ തുരങ്കത്തില്‍ നിന്നാണ് രണ്ട് തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനായത്. നേപ്പാളിലെ വിവിധ തുരങ്കങ്ങളില്‍ നിര്‍മാണ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടാകാം എന്ന സംശയത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം