പത്താംനാള്‍ തുരങ്കത്തില്‍ ജീവന്റെ തുടിപ്പ്; നേപ്പാളില്‍ അതിജീവനത്തിന്റെ അത്ഭുതം, ത്രിശൂലി തുരങ്കത്തില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി

  • World
  • September 4, 2026

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയമുണ്ടായി പത്താം നാള്‍ രണ്ട് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുതി പദ്ധതിയിലെ തുരങ്കത്തില്‍ നിന്നാണ് രണ്ട് തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനായത്. നേപ്പാളിലെ വിവിധ തുരങ്കങ്ങളില്‍ നിര്‍മാണ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടാകാം എന്ന സംശയത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയത്. ( 2 rescued from Nepal tunnel 10 days after monster floods)

തുരങ്കത്തില്‍ ഇനിയും ജീവനോടെ ആളുകള്‍ ഉണ്ടാകാമെന്ന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് രക്ഷാപ്രവര്‍ത്തര്‍. കഴിഞ്ഞ മാസം 26-ാം തിയതിയാണ് നേപ്പാളില്‍ മിന്നല്‍ പ്രളയമുണ്ടാകുന്നത്. 40 തൊഴിലാളികളാണ് അന്ന് തുരങ്കത്തില്‍ കുടുങ്ങിയതെന്നാണ് വിവരം. ഇനിയും പലരും ജീവനോടെ ഉണ്ടാകാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കൂടുതല്‍ ആളുകളുടെ ശബ്ദം തുരങ്കത്തില്‍ നിന്ന് കേള്‍ക്കുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. 900ലേറെ തൊഴിലാളികള്‍ നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികള്‍ക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഇതില്‍ 500ഓളം പേരെങ്കിലും തുരങ്കങ്ങളില്‍ കുടുങ്ങിയിരിക്കാമെന്നാണ് സംശയം.

അതേസമയം മിന്നല്‍ പ്രളയത്തില്‍ 1275 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചത്. നേപ്പാളില്‍ മാത്രം 5083 പേരെ കണ്ടെത്താന്‍ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.ഇതില്‍ 275 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു.നേപ്പാള്‍ പ്രളയദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പ്രൊഫൈലിങ്ങിന് കേന്ദ്ര, സംസ്ഥാന തല ഫോറന്‍സിക് ലബോറട്ടറികളുടെ സേവനം ലഭ്യമാക്കും. ഇന്ത്യയില്‍ താമസിക്കുന്ന ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം.

Related Posts

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്
  • September 1, 2026

കാലിഫോര്‍ണിയ: ‘ആപ്പിളിന്റെ’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിം കുക്ക് സ്ഥാനമൊഴിഞ്ഞു. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. ഇനി മുതല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍…

Continue reading
നേപ്പാളില്‍ ആറാം നാളും തിരച്ചില്‍ ഊര്‍ജിതം; 903 മരണങ്ങള്‍ സ്ഥിരീകരിച്ചു; കാണാതായത് 4000ലേറെ ആളുകളെ
  • August 31, 2026

കാഠ്മണ്ഡു: മിന്നല്‍ പ്രളയമുണ്ടായി ആറാം നാളിലും നേപ്പാളില്‍ തിരച്ചില്‍ ഊര്‍ജിതം. 903 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4000ല്‍ അധികം പേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ 933 പേരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും നേപ്പാള്‍ സര്‍ക്കാര്‍…

Continue reading

You Missed

കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി

കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, കൂടുതൽ അറസ്റ്റിന് സാധ്യത

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, കൂടുതൽ അറസ്റ്റിന് സാധ്യത

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല, രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്: എ.എന്‍. ഷംസീര്‍

കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല, രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്: എ.എന്‍. ഷംസീര്‍

പത്താംനാള്‍ തുരങ്കത്തില്‍ ജീവന്റെ തുടിപ്പ്; നേപ്പാളില്‍ അതിജീവനത്തിന്റെ അത്ഭുതം, ത്രിശൂലി തുരങ്കത്തില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി

പത്താംനാള്‍ തുരങ്കത്തില്‍ ജീവന്റെ തുടിപ്പ്; നേപ്പാളില്‍ അതിജീവനത്തിന്റെ അത്ഭുതം, ത്രിശൂലി തുരങ്കത്തില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ