വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. (kerala rains yellow alert for 4 districts for august 23)

മറ്റന്നാള്‍ അഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഉത്രാട ദിവസമായ 25ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ്.

കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ 25 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം:

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

Related Posts

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
  • August 22, 2026

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും