‘ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല’

തൃശൂർ: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ചത് വലിയ റെസ്പോൺസ്.

സംസ്ഥാനത്ത് ഇപ്പോഴുള്ളത് രാഷ്ട്രീയവൽക്കരിച്ച ഭീകരവാദം. ഇതിനെ നേരിടുന്നതിൽ ബിജെപി നേതൃത്വം പരാജയം. അതുകൊണ്ടാണ് പാർട്ടിവിട്ടത്. തൻറെ പഴയ പാർട്ടി പുനരുജീവിപ്പിച്ച് ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും ദേവൻ വ്യക്തമാക്കി.

തൃശ്ശൂരും പുതുക്കാടും അസംബ്ലി സീറ്റുകൾ വാഗ്ദാനം ചെയ്തു. അവസാനഘട്ടത്തിൽ തന്നെ മാറ്റി മറ്റു സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. കാര്യങ്ങൾ ചർച്ച ചെയ്യാൻ രാജീവ് ചന്ദ്രശേഖരനെ ബന്ധപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ല.. എന്താണ് താന്‍ ചെയ്യേണ്ടത് എന്ന് ആരും പറഞ്ഞില്ല. തന്റെ അഭിപ്രായങ്ങള്‍ കേട്ടതുമില്ല. നേതൃത്വങ്ങളെ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ടും ഫലമുണ്ടായില്ലെന്നും ദേവന്‍ പറയുന്നു.

ഒരു സ്ഥാനത്തിന് വേണ്ടി വന്ന വ്യക്തിയല്ല താന്‍. അതുകൊണ്ടുതന്നെ കടിച്ചുതൂങ്ങി നില്‍ക്കാന്‍ സാധിക്കില്ല. ഇയാള്‍ ആരാണ് എന്ന് അവര്‍ മനസിലാക്കണ്ടേ. വര്‍ക്ക് ചെയ്യാന്‍ ഒരു സംവിധാനം ഉണ്ടാക്കണം. പ്രവര്‍ത്തിക്കാന്‍ ഒരു സ്‌പെയ്‌സ് വേണം. അതില്ലാതെ ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നും നടന്‍ ദേവന്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് എന്നെ വിശ്വാസമാണ്. എന്റെ പാര്‍ട്ടിയെ വിശ്വാസമില്ല. 2021ല്‍ താനും അമിത് ഷായും മാത്രം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. കെപിപി-ബിജെപി ലയനം തീരുമാനിച്ചു. ഏത് സീറ്റ് വേണം എന്നാണ് അമിത് ഷാ ചോദിച്ചത്. ഒരു സീറ്റിന് വേണ്ടിയല്ല തന്റെ പാര്‍ട്ടിയെ ലയിപ്പിക്കുന്നത് എന്ന് വിശദീകരിച്ചുകൊടുത്തു. തെറ്റിദ്ധരിക്കപ്പെട്ട ബിജെപിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തനിക്ക് ഒരു സ്ഥാനം വേണമെന്നും താന്‍ അമിത് ഷായോട് പറഞ്ഞുവെന്നും ദേവന്‍ വിശദീകരിച്ചു.

Related Posts

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി
  • August 17, 2026

കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കിൽ 300 ആക്കാനും നടപടി ഉണ്ടാകും.കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധു വാണ് UDF…

Continue reading
നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി
  • August 17, 2026

മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി.എസ്‌എഫ്ഐ ക്യാമ്പസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പ്രാതൽ, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണമാണ് മുടങ്ങിയിരിക്കുന്നത്. നിലമ്പൂർ ഐടിഐ യിൽ എസ്…

Continue reading

You Missed

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്