‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

തിരുവനന്തപുരം: നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത് സംബന്ധിച്ച് കത്ത് നൽകി. നിലവിലുള്ള ആശുപത്രികളിൽ ഫോറൻസിക്മെഡിസിൻ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സ്ഥാപിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ഭക്തജനങ്ങൾ നേർച്ചയായി നെയ്യ് തോണിയിൽ സമർപ്പിക്കുന്ന നെയ്യ്, അപ്പം അരവണയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ഇവയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന് മുമ്പായി ലാബ് പ്രവർത്തനസജ്ജമാക്കേണ്ടതിനാൽ, അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ലാബ് സ്ഥാപിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനാവശ്യമായ തുക വകയിരുത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ, അടിയന്തരമായി ഒരുക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ സഹകരണം നൽകുന്നതിനും തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

Related Posts

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്
  • September 29, 2026

സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയാണ്. കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ഫര്‍സീന അറയ്ക്കലിന് ജയം. 436 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞതവണ ഫാത്തിമ തഹലയ 2135 വോട്ടുകള്‍ക്ക് ജയിച്ച ഡിവിഷനാണ്.…

Continue reading
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
  • September 29, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കും. ബഹളം ഒഴിവാക്കാന്‍ മൈക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പുതിയ ആലോചനകള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍…

Continue reading

You Missed

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ