ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലെ ശമ്പളപ്രതിസന്ധിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഇടപെട്ടിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. എസ്എസ്‌കെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓണക്കാലത്തും ഡയറ്റ് ജീവനക്കാര്‍ പട്ടിണിയിലാണ്. ഇവര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് നാല് മാസമായി. മുന്നൂറോളം ജീവനക്കാരാണ് വന്‍ പ്രതിസന്ധിയിലുള്ളത്. ( DIET employees unpaid for four months)

ഡയറ്റ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നുമാണ് മുമ്പ് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചിരുന്നത്. ഏത് തരം ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നത് എന്നുള്‍പ്പെടെ പരിശോധിച്ച് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു. ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാര്‍ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് മന്ത്രി പറഞ്ഞതെങ്കിലും ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ഈ ഓണക്കാലത്തും ശമ്പള പ്രതിസന്ധിയുണ്ടെന്നതാണ് യാഥാര്‍ഥ്യം.

പരസ്യ പ്രതികരണം നടത്താന്‍ ചില തടസങ്ങളുള്ളതിനാലാണ് ജീവനക്കാര്‍ അതിന് മുതിരാത്തത്. 60:40 അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. എസ്എസ്‌കെ ഫണ്ട് കിട്ടാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.

Related Posts

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി
  • September 28, 2026

കൊച്ചി: മെസ്സിയെ എത്തിക്കാം എന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…

Continue reading
കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ
  • September 28, 2026

ആലപ്പുഴ: ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം മുടങ്ങിയ ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു. ഔദ്യോഗിക അംഗീകാരം ലഭിക്കാതെയാണ് ക്ലാസുകൾ തുടങ്ങുന്നത്. തത്കാലിക കെട്ടിടത്തിലാണ് ഒന്നും മൂന്നും ക്ലാസുകൾ നടക്കുക. അംഗീകാരം ഉടൻ…

Continue reading

You Missed

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്