കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം കരോലിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ ഒഴിയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് ലെവിറ്റിന്റെ തീരുമാനമെന്നും ട്രംപ് വിശദമാക്കി.

ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാരില്‍ ഒരാളാണ് കരോലിന്‍ എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രശംസിച്ചു. മാഗയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അനൗദ്യോഗിക വക്താവായി തുടരുമെന്ന് ലെവിറ്റ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. 18 മാസത്തിനു ശേഷമാണ് കരോലിന്‍ പ്രസ് സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. 28 വയസുകാരിയായ കരോലിന്‍ വൈറ്റ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥ ആയിരുന്നു.

2025 ജനുവരി മുതല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ലെവിറ്റ്. ലെവിറ്റ് ചുമതലയേറ്റ ശേഷം ലോക രാഷ്ട്രീയത്തില്‍ നിര്‍ണായക സംഭവങ്ങളുടെ പരമ്പര തന്നെ അരങ്ങേറി. വെനസ്വേലയിലെ ഭരണ അട്ടിമറി, ഇറാനിലേക്കുള്ള അമേരിക്കന്‍ ആക്രമണം എന്നിങ്ങനെയുള്ള സമയത്തെല്ലാം നിര്‍ണായക വിവരങ്ങള്‍ ലോകത്തെ അറിയിച്ചത് ലെവിറ്റ് ആയിരുന്നു.

2020ല്‍ ട്രംപ് ഭരണത്തിലേറിയപ്പോള്‍ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2024ല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാഷണല്‍ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

Related Posts

അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജം; അബ്ബാസ് അരഗ്ചി
  • September 28, 2026

ന്യൂയോര്‍ക്ക്: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഒരു സര്‍വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാല്‍ പോലുമെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കായാണ്…

Continue reading
അശാന്തം പശ്ചിമേഷ്യ; ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്
  • September 28, 2026

മധ്യപൂർവേഷ്യയെ പിടിച്ചുലച്ച ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ​ഗതാ​ഗതം പൂർണമായും പുനസ്ഥാപിക്കാൻ സാധിക്കാതായതോടെ മേഖലയിൽ വീണ്ടും അശാന്തി പുകയുകയാണ്. ഇറാനെതിരായ സൈനിക നടപടിക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ട്രംപ് കടുത്ത സാമ്പത്തിക യുദ്ധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 28-നാണ്…

Continue reading

You Missed

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം