FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ FCRA ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിട്ടു.ശബ്ദ വോട്ടിലൂടെയാണ് ബിൽ ജെപിസിക്ക് വിട്ടത്.ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള ബിൽ പിൻവലിക്കണമെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. എന്നാൽ ബില്ലിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. കെസി വേണുഗോപാൽ പറയുന്നത് തെറ്റാണ് ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ജെപിസില്‍ പറയണമെന്നും കിരൺ റിജിജു വിമർശിച്ചു. രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

31 അംഗ ജെപിസിയിൽ 21 പേർ ലോക്സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമാണ്. പ്രതിപക്ഷത്തിൻറെയും ക്രിസ്ത്യൻ സംഘടനകളുടെയും എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് നീക്കം. ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടനിലക്കാർ വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ ചർച്ച നടത്തും. ഇടനിലക്കാരുമായി ചർച്ചയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

വിവാദ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം. എന്നാൽ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയർന്നത്. വിദേശത്തുനിന്നുള്ള ഫണ്ട് സ്വീകരിക്കാനും ഇത് ദുരുപയോഗം ചെയ്യുന്നത് തടയാനും ഉദ്ദേശിച്ചാണ് ബിൽ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്.

Related Posts

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ
  • September 28, 2026

തിരുവനന്തപുരം: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി.ജെ.പി എം.പി…

Continue reading
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
  • September 28, 2026

മധുര: തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. പദ്ധതിയ്ക്കായി 755.83 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം വകയിരുത്തിയത്. അമ്മയുടെ സഹോദരന്‍, അതാണ്…

Continue reading

You Missed

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

ബാറുകൾക്ക് അനുമതി പുതുക്കി നൽകുമ്പോൾ സ്റ്റാർ പദവി വ്യവസ്ഥ ബാധകമല്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നികുതി വകുപ്പ്

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം