ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ ബിജെപി എം പി സുഷ്മിതാ ദേവ് നടത്തിയ ലുങ്കി വാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ. തനിക്ക് നേരെ നടത്തിയ പരാമര്‍ശം സിപിഐഎം അംഗം ജോണ്‍ ബ്രിട്ടാസ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പരാമര്‍ശത്തില്‍ പാര്‍ലമെന്റിന് പുറത്ത് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധിച്ചു. ( criticism in rajya sabha over bjp mp’s lungiwala remark against john brittas)

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്നതിനിടെ, ബിജെപി അംഗം സുഷ്മിത ദേബ് നടത്തിയ കമന്റിനെതിരെയാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. ബിജെപി അംഗം തുടര്‍ച്ചയായി അധിക്ഷേപിച്ചെന്നും മലയാളി എന്നതില്‍ താന്‍ അഭിമാനിക്കുന്നെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മറ്റ് അംഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നാണ് സുഷ്മിത ദേബിന് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്റെ മുന്നറിയിപ്പ്. ജോണ്‍ ബ്രിട്ടാസിനെയും സുഷ്മിത ദേബിനേയും ചേംബറിലേക്ക് വിളിപ്പിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും രാജ്യസഭാ അധ്യക്ഷന്‍ പറഞ്ഞു.

അതേസമയം സഭയില്‍ സുഷ്മിത ദേബിനെ സംസാരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഭരണപക്ഷവും രംഗത്തെത്തി. എന്നാല്‍ ആവശ്യം ചെയര്‍ അംഗീകരിച്ചില്ല. കേരളാ-തമിഴ്‌നാട് അംഗങ്ങള്‍ മുണ്ട് ധരിച്ചാണ് ഇന്ന് സഭയിലെത്തിയത്. പാര്‍ലമെന്റ് പുറത്ത് കേരളത്തില്‍ അംഗങ്ങള്‍ പരാമര്‍ശത്തില്‍ പ്രതിഷേധമുയര്‍ത്തി. അതസമയം, കമ്മ്യൂണിസ്റ്റുകള്‍ ഭീരുക്കളെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കി.

Related Posts

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം
  • August 12, 2026

വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിടും. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലാണ് ജെപിസിയ്ക്ക് വിടാനുള്ള പ്രമേയം. എന്നാൽ അമിത് ഷാ സഭയിൽ എത്തിയില്ല. 31 അംഗ ജെപിസിയിൽ 21 പേർ ലോക്സഭയിൽ നിന്നും 10 പേർ…

Continue reading
‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ
  • August 12, 2026

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, ആദ്യപ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല. ഇന്നും നാളെയും ചർച്ച ചെയ്യാൻ തയ്യാർ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. ആരാണ് ഒളിച്ചോടുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അമിത് ഷാ പറഞ്ഞു. ആരാണ് ഒളിച്ചോടുന്നതെന്ന്…

Continue reading

You Missed

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍, സ്വന്തം പിതാവിനെക്കുറിച്ച് പലതും പറഞ്ഞിട്ടില്ലേ’; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

മെസിയെ മറയാക്കി നടന്നത് കള്ളപ്പണ ഇടപാട്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരായ മനുഷ്യരോടുള്ള ചതി: മുഹമ്മദ് ഷിയാസ് എംഎല്‍എ

വിലക്കയറ്റം പ്രതിസന്ധിയിൽ ആക്കുന്നു; ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ