‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്. അഴിമതി നടന്നിട്ടുണ്ട്.

അത് കോണ്ടാണ് ഫയൽ താൻ കൈമാറിയത്. ആഴത്തിൽ ഉള്ള ക്രമക്കേട് നടന്നിട്ടുണ്ട്. മെസ്സി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം. ഇതിന്റെ ഗുണഭോക്താവ് ആരാണ്?. ധനവകുപ്പും നിയമവകുപ്പും അന്വേഷിക്കേണ്ടതാണ്. റിപ്പോർട്ടിന്റെ ഒന്നോ രണ്ടോ പേജ് മാത്രമാണ് പുറത്ത് വന്നത്. മാധ്യമങ്ങളിൽ വന്നത് പൂർണ റിപ്പോർട്ട്‌ അല്ല.

മന്ത്രിയും സ്പോൺസറും തുല്യ ഉത്തരവാദികൾ എന്ന് പറയാൻ പറ്റില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉത്തരവാദിത്തം കൂടും. ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം നടത്തിയത്. അതിൽ ആണ് ഈ കണ്ടെത്തൽ. പണം നഷ്‌ടപ്പെട്ടത് സ്വന്തം ഉത്തരവാദിത്തം എന്ന് സ്പോൺസർക്ക് പറയാം. പക്ഷേ നിയമലംഘനത്തിൽ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

CBSE തായ്ക്കൊണ്ട മത്സരത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം.വാർത്ത ശ്രദ്ധയിൽ പെട്ടു. കുടുംബവുമായി ബന്ധപ്പെട്ടാൻ ശ്രമിച്ചു. റഫറിയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടതായി ആണ് മനസിലാകുന്നത്. പരിക്കേറ്റ മത്സരാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കോമൺവെൽത് മത്സര വിജയികൾക്ക് മാന്യമായ പരിഗണന നൽകുന്ന പാരിദോഷികം നൽകുമെന്നും മന്ത്രി പറഞ്ഞു.

പ്രപ്പോസൽ സർക്കാരിന് സമർപ്പിച്ചു. മന്ത്രിസഭയിൽ തീരുമാനം എടുക്കും. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം, നിലവിൽ ചർച്ചകൾ ഒന്നും നടക്കുന്നില്ല. ഡിസംബർ വരെയാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി. സാധാരണ കാലാവധി പൂർത്തിയായ ശേഷമാണ് പുന സംഘടന ഉണ്ടാവുക

കേരളത്തിൽ തനതായ കളരിപ്പയറ്റ് കേന്ദ്രം ആവശ്യം ആണ്. ഈ ആവശ്യം കേന്ദ്ര കായിക മന്ത്രിയെ അറിയിച്ചു. മൂന്നാറിൽ ഹൈ ആൾറ്റിട്യൂഡ് സെന്റർ സ്ഥാപ്പിക്കുന്നത് പരിഗണനയിൽ. അത്ലറ്റുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ നടപ്പിലാക്കും. കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ച പോസിറ്റീവ്. കളരിപ്പയറ്റ് കേന്ദ്രം സ്ഥാപിക്കുന്നതിൽ അനുകൂലമായ മറുപടി നൽകി. ഇതിനായുള്ള സ്ഥലം സർക്കാർ കണ്ടെത്തും.

ഇന്റർനാഷണൽ ലെവലിൽ ഉയരുന്ന തരത്തിൽ കളരിപ്പയറ്റ് കേന്ദ്രം സ്ഥാപിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ മത്സരത്തിന് പോകുന്നയാളുകൾക്ക് മികച്ച യാത്ര സൗകര്യം നൽകണം എന്നതാണ് തന്റെ ആഗ്രഹം. ഓപ്പറേഷൻ കളരി പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൂടെ കായിക മേഖല നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Posts

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ
  • August 11, 2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. ബിജെപി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധം. കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില…

Continue reading
യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി
  • August 11, 2026

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ കേസിൽ പൊലീസുകാരനെതിരെ നടപടി. കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസ് ട്രെയിനി ശംഭു ആർ. കൃഷ്ണനെതിരെയാണ് നടപടി. ഇയാളെ പരിശീലനത്തിൽ നിന്ന് ഒഴിവാക്കി. ഏഴ് ലക്ഷം രൂപയാണ് ഇയാൾ സഹപ്രവർത്തകരിൽ നിന്നും തട്ടിയെടുത്തത്. ക്യാമ്പിലെ…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌