’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനത്തിന് പുറമെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആറ് വരികളുള്ള അതിന്റെ പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന കേന്ദ്ര നിയമ ഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ. ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണ്ണമായി പാടണമെന്ന വ്യവസ്ഥ പ്രായോഗികമല്ല. ദേശീയഗാനത്തിന് 52 സെക്കൻഡും വന്ദേമാതരത്തിന് 3 മിനിറ്റ് 10 സെക്കൻഡും സമയമെടുക്കും.

സംസ്ഥാന ഗാനങ്ങൾ കൂടിയാകുമ്പോൾ ജനങ്ങൾ 6 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരും. ഒരു ചടങ്ങിൽ ആകെ 12 മിനിറ്റോളം ജനങ്ങൾ എഴുന്നേറ്റ് നിൽക്കണമെന്ന് പറയുന്നത് പ്രായോഗികമാണോ. ​ബഹുമാനവും ക്ഷമയും നിയമം വഴി അടിച്ചേൽപ്പിക്കാനാകുമോ എന്ന് ശശി തരൂരിൻ്റെ ചോദ്യം. ​ദേശീയഗീതത്തോടുള്ള ബഹുമാനം വർദ്ധിപ്പിക്കാനെന്ന പേരിലുള്ള നിയമം വിപരീതഫലം ഉണ്ടാക്കുമെന്ന് തരൂർ വ്യകത്മാക്കി.

പാർലമെന്റിൽ ചർച്ച കൂടാതെയാണ് ഈ ഭേദഗതി പാസാക്കിയതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വന്ദേമാതരത്തെയും ജനഗണമനയെയും താൻ പൂർണ്ണമായി ബഹുമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ തരൂർ, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ പാടാൻ തനിക്കറിയാമെന്നും പറഞ്ഞു. ഇതുവരെ ഔദ്യോഗിക ചടങ്ങുകളിൽ ഈ അധിക വരികൾ നിർബന്ധമാക്കിയിരുന്നില്ല. ഒരു ഔദ്യോഗിക ചടങ്ങിന്റെ തുടക്കത്തിലും ഒടുവിലും ഈ ഗാനങ്ങളെല്ലാം പൂർണ്ണരൂപത്തിൽ പാടുമ്പോൾ സദസ്സ് എത്ര സമയം എഴുന്നേറ്റു നിൽക്കേണ്ടി വരും എന്ന പ്രായോഗിക ബുദ്ധിമുട്ടാണ് തരൂർ ചൂണ്ടിക്കാണിക്കുന്നത്.

ദേശീയഗാനം ആലപിക്കാൻ 52 സെക്കൻഡ് മതിയാകും. എന്നാൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ പാടാൻ 3 മിനിറ്റും 10 സെക്കൻഡും വേണം. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ ഇതിനെല്ലാം മുൻപ് രണ്ട് മിനിറ്റ് നീളുന്ന തമിഴ് സംസ്ഥാന ഗീതവും ആലപിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ചടങ്ങിന്റെ തുടക്കത്തിലും ഒടുവിലുമായി ആകെ 12 മിനിറ്റോളം ആളുകൾ അനങ്ങാതെ ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കണമെന്ന് പ്രതീക്ഷിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് തരൂർ ചോദിച്ചു. നിയമനിർമ്മാണത്തിലൂടെ ജനങ്ങളിൽ ബഹുമാനവും ക്ഷമയും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും, അമിതമായ ഇത്തരം ശ്രമങ്ങൾ വിപരീത ഫലം ചെയ്തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Posts

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം
  • September 26, 2026

നാഗാലാൻഡിൽ വ്യാജ മദ്യം കുടിച്ച് 19 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാഗാലാൻഡിലെ മൊകോക്ചുങ്, ടുൻസാങ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങ് എട്ട് മരണവും ടുൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടത്. സംഭവം അന്വേഷിക്കുന്നതിനും,…

Continue reading
മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ
  • September 26, 2026

ആലപ്പുഴ: എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ചെയ്ത സേവനത്തിനാണ് മകൾ വീണ പണം സ്വീകരിച്ചത്. ”നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു” എന്നാണ് ഇഡി നിലപാട്. അച്ഛൻ എന്തൊക്കെ കണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുകയാണെന്നും…

Continue reading

You Missed

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI