ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ജാർഖണ്ഡിൽ JPSC പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെ സിജെപി അപലപിച്ചു. പൊലീസിൽ നടപടിയിൽ അന്വേഷണം വേണമെന്നും അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ദേവേന്ദ്ര നാഥ് മഹ്തോയെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കുറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സയ്ക്കായി റാഞ്ചി സദർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നതിനിടെയാണ് മഹ്തോയുടെ ആരോഗ്യനില വഷളായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജാർഖണ്ഡ് നിയമസഭയ്ക്ക് സമീപം നടന്ന പൊലീസ് ലാത്തിച്ചാർജിനിടെ മഹതോയ്ക്ക് പരുക്കേറ്റതായി അദ്ദേഹത്തിന്റെ സഹായി പങ്കജ് കുമാർ അവകാശപ്പെട്ടു. തിങ്കളാഴ്ച നിയമസഭയ്ക്ക് സമീപം പ്രതിഷേധം സംഘർഷഭരിതമായി.പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.

Related Posts

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു
  • September 30, 2026

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. സമരപരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ രാജ്യം ആശങ്കയിലെന്ന് യോഗത്തില്‍…

Continue reading
‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്
  • September 30, 2026

ഡല്‍ഹി: പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി. പെണ്‍കുട്ടിയ്ക്ക് ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനം നേരിട്ടത്. (Delhi judge’s message to…

Continue reading

You Missed

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

അടൂർ പ്രകാശിന്റെ വിമർശനം: പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല: മന്ത്രി കെ മുരളീധരൻ

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

മരംമുറിയിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു; അന്വേഷണം ഉന്നതരിലേക്കെത്തിയില്ല

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

കൊല്ലത്ത് കൊടിയേരി അനുസ്മരണ ഫ്ലക്സ് നശിപ്പിച്ചത് SFI പ്രവർത്തകനല്ല; വിശദീകരണവുമായി SFI ജില്ലാ നേതൃത്വം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി

മന്ത്രി ഒ.ജെ ജനീഷിനെതിരായ ആക്രമണം: സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചു വിടുന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പൊലീസിന് അറിയാം; മുഖ്യമന്ത്രി