അധിക്ഷേപ പരാമർശം: ടി ജി മോഹൻദാസിനെതിരെ വീണ്ടും പരാതി

ഡൽഹിയിൽ സമരം നടത്തിയവരെ വെടിവെച്ചു കൊല്ലണം എന്നത് അടക്കമുള്ള അധിക്ഷേപ പരാമർശത്തിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ വീണ്ടും പരാതി. സിപിഐ മണ്ഡലം സെക്രട്ടറി അബ്‌ദുൾ ജലീലാണ് പരാതി നൽകിയത്. മട്ടാഞ്ചേരി പോലീസിലാണ് പരാതി നൽകിയത്. തിരുവനന്തപുരം സൈബർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ടി ജി മോഹൻദാസിനെതിരെ ഡൽഹിയിൽ സിപിഐ നേതാവ് ആനി രാജയും പരാതി നൽകിയിരുന്നു.

ടിജി മോഹൻദാസിനെതിരെ പ്രതിഷേധം കടുക്കുകയാണ്. ഇതിനിടയിലാണ് പോലീസ് നടപടി. ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ്, കലാപ ആഹ്വാനത്തിന് ഉൾപ്പെടെയുള്ള ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് കേസ് . ടി ജി മോഹൻദാസിനെതിരെ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ സിപിഐ ആനി രാജ പരാതി നൽകി. ടിജി മോഹൻ ദാസിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ പരാജയമെന്ന് സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി.

ടി ജി മോഹൻദാസിന്റെ ഫോർട്ട് കൊച്ചിയിലെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഗാന്ധിജിയുടെ ചിത്രവും തൊപ്പിയും വെച്ചായിരുന്നു മാർച്ച്. എഐവൈഫ് പ്രവർത്തകരും ടി ജി മോഹൻദാസിന്റെ കൊച്ചിയിലെ വീട്ടിലേക്ക് മാർച്ച് നടത്തി. ഇന്നലെ മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മാർഗ്ഗ തടസ്സം സൃഷ്ടിച്ചതിനും കോലം കത്തിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയിട്ടില്ല.

Related Posts

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി
  • September 15, 2026

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ EDയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് DGP റവാഡ ചന്ദ്രശേഖർ. സർക്കാർ നീക്കത്തിനായി കാത്തിരിക്കുകയാണ്. കത്തിൻ മേൽ കാര്യങ്ങൾ പരിശോധിക്കുകയാണ്. നിലവിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ നേതാക്കളെ വിലങ്ങണിയിച്ച സംഭവത്തിലും അദ്ദേഹം…

Continue reading
മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം
  • September 15, 2026

കൊച്ചി: മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ലോക്കറില്‍ ഇ.ഡി പരിശോധന നടത്തി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം എത്രയെന്ന് തിട്ടപ്പെടുത്തി. 50 പവനോളം സ്വര്‍ണം ലോക്കറിലുണ്ട്. നേരത്തെ ഇ ഡി റെയ്ഡിന് ശേഷം ലോക്കര്‍ മരവിപ്പിച്ചിരുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.…

Continue reading

You Missed

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത