മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. എട്ട് മണിക്കൂർ ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചിരുന്നു.ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി. ചോദ്യപേപ്പർ ചോർച്ച ഏറെ ഗുരുതരമായ വിഷയമാണെന്നും ശക്തമായ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണെന്നും സ്പീക്കർ സഭയിൽ നിരീക്ഷിച്ചു.

ഇന്ത്യയിലെ വിദ്യാർഥികളുടെ ഭാവിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല, ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാനായുള്ള ചരിത്രപരമായ നിയമനിർമ്മാണമാണിതെന്നും, യു പി എ ഭരണകാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. പരീക്ഷകൾ സുതാര്യമാക്കുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യം. വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാണ് എന്ന ഉറപ്പും നൽകുന്നു. മുൻ സംഭവങ്ങളിൽ പാഠം ഉൾക്കൊണ്ടാണ് നിയമഭേദഗതി. കേസുകളുടെ വേഗമേറിയ വിചാരണയും ഉറപ്പുവരുത്തുന്നു. 2024-ലെ ബില്ലാണ് ഇപ്പോൾ ഭേദഗതി ചെയ്ത് സഭയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നതെന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി. വളരെ ശക്തമായ നിയമായിരിക്കും വരികയെന്നും വേഗത്തിൽ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010 എൻ ടി എയുടെ മാർഗനിർദ്ദേശങ്ങൾ യു പി എ അവഗണിച്ചതടക്കം മന്ത്രി ഓർമ്മപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകൾ വിശദീകരിക്കുകയും ചെയ്തു.

കേന്ദ്രം വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് ഗൗരവ് ഗോഗോയി മറുപടി നൽകി. കണ്ണിൽ പൊടിയിടാനാണ് നിയമഭേദഗതി. 2024 ലെ നിയമം പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടഞ്ഞില്ല. ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടായി. സഞ്ജീവ് മുഖ്യ എന്ന മുഖ്യ പ്രതി 11 മാസം ഒളിവിലായിരുന്നു. പിടിയിലായ ശേഷം ജാമ്യവും ലഭിച്ചു. 2024 ക്രമക്കേട് കുറ്റവാളികളായ 45 പേരിൽ 44 ഉം ജാമ്യത്തിലിറങ്ങി. 2026 ൽ 21 വിദ്യാർഥികൾ ജീവനൊടുക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു എന്നാല് ധർമേന്ദ്ര പ്രധാൻ ഇന്നലെ പാർലമെൻ്റിൽ എത്തിയപ്പോൾ എൻഡിഎ അംഗങ്ങൾ സ്വീകരണം സംഘടിപ്പിച്ചു.

പാകിസ്താനിൽ നിന്ന് യുദ്ധം ജയിച്ച് വന്നപോലെയായിരുന്നു സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദി റീൽ ചെയ്തു നടക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. ഭരണപക്ഷം വിദ്യാർഥികളുടെ ഭാവി വിലകുറച്ച് കാണുന്നു. എല്ലാം വോട്ടിന് വേണ്ടിയാണ്. ശിക്ഷ കർശനമാക്കിയതുകൊണ്ട് എന്ത് സംഭവിക്കും എന്നാണ്?. ഡൽഹിയിൽ ആരാണ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടത്?. ലാത്തിക്കൊണ്ട് തലയ്ക്കടിക്കാൻ പറഞ്ഞതാരാണ്? അമിത് ഷാ മറുപടി പറയണം. വിദ്യാർഥികൾക്ക് നിങ്ങളുടെ വാക്കിൽ ഒരു വിശ്വാസവുമില്ലെന്നും ഗൗരവ് ഗോഗോയി വിമർശിച്ചു.

ചർച്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാൽ എം പി ചോദ്യം ചെയ്തു. ലോക്സഭയിലെ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയാൽ മാത്രമേ രാജ്യസഭയിലെ ബിൽ ചർച്ചയിൽ പങ്കെടുക്കൂ എന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. സഭ തടസ്സപ്പെടാതെ വിഷയം വിശദമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ പാർലമെന്റിൽ വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുകയാണ്.

Related Posts

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20
  • July 28, 2026

അഖിൽ മാരാർ വിഷയത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റി. അഖിൽ മാരാർ പാർട്ടിഭാരവാഹിയല്ല. തൃക്കാക്കര സ്ഥാനാർഥി എന്നതിനപ്പുറം അഖിൽ മാരാർ പാർട്ടി ഭാരവാഹിയല്ല. തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്. ഒരു രൂപ പോലും ആർക്കും മുടക്കേണ്ടിവന്നിട്ടില്ല. തൃക്കാക്കരയിൽ മത്സരിക്കാൻ…

Continue reading
‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി
  • July 28, 2026

ഡൽഹി പ്രതിഷേധത്തിൽ സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു, കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. പൊതുപരീക്ഷ നിയമ ഭേദഗതി ചർച്ചയിൽ പാർലമെൻറിൽ മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി എം പി. കുറച്ച് നാൾ മുൻപ് RML ആശുപത്രിയിൽ പോയിരുന്നു. ലാത്തി ചാർജിൽ അടി…

Continue reading

You Missed

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20

അഖിൽ മാരാർ ട്വന്റി 20 ഭാരവാഹിയല്ല; തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്; വിശദീകരണവുമായി ട്വന്റി 20

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

‘പ്രതിപക്ഷം ജീവൻ നൽകിയും രാജ്യത്തെ സംരക്ഷിക്കും, സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യൻ; ദേവസ്വം ബോർഡ് തീരുമാനം അംഗീകരിച്ച് ഹൈക്കോടതി

മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

മോദിയും അമിത് ഷായും പങ്കെടുത്തില്ല; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച, വിദ്യാർത്ഥികളുടെ ഭാവി ഒരു ശക്തിയും അപഹരിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടെന്ന് ജിതേന്ദ്രസിംഗ്

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, CJP സമരത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടി?; പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ; പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, CJP സമരത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടി?; പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ; പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി