‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു. കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് ആണ് പോലീസിന്റെ അതിക്രമം ഡൽഹിയിൽ നടക്കുന്നതെന്നും എസ്എഫ്ഐയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പിണറായി വിജയൻ പറഞ്ഞു.

വിദ്യാർത്ഥികളുടേത് ന്യായമായ ആവശ്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. NSUI ഡൽ​ഹി പ്രക്ഷോപത്തിലില്ല. കെഎസ്‌യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. എന്നാൽ എല്ലാ ഭാഗത്തുനിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാർത്ഥികൾ ഒഴികിയെത്തി. രാഹുൽ ഗാന്ധിയടക്കം എത്തി. അത് നല്ല കാര്യമായി കാണുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

അതിനിടെ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നാലാംദിനവും പാർലമെന്റ് സ്തംഭിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ചർച്ചയാകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും, മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. പാർലമെന്റിന് പുറത്ത് ഭരണ-പ്രതിപക്ഷങ്ങൾ നേർക്കുനേർ മുദ്രാവാക്യം വിളിച്ചു.

Related Posts

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ
  • July 23, 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. തിരുവനന്തപുരം തൃശൂർ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി…

Continue reading
‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ
  • July 23, 2026

യുവാക്കളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കും. ഫാസ്റ്റ് ട്രാക്ക് കോടതികളെ സ്ഥാപിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. പേപ്പർ ചോർച്ചയിലൂടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ