പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

സിജെപി സമരത്തിന് പിന്തുണയറിയിച്ചുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെ പൊലീസ് നടപടി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിഷേധത്തിനെത്തി. എംപിമാരെയും കേരളത്തിലെ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു. മന്ത്രി പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എംപി എന്നിവർ കസ്റ്റഡിയിൽ. അറസ്റ്റിനെ പ്രതിരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

നീറ്റ് ക്രമക്കേടിൽ സി ജെ പി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം. രാഹുലും പ്രിയങ്കയും ഉൾപ്പെടെ നേതാക്കൾ കൈകൾ കെട്ടി കുത്തിയിരുന്ന പ്രതിഷേധിക്കുന്നത് . വിമർശനങ്ങൾക്കൊടുവിലാണ് പ്രതിഷേധവുമായി രാഹുൽ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.പ്രതിഷേധക്കാരോട് രാഹുൽ സംസാരിച്ചു.

സമരപന്തലിൽ പ്രതിഷേധക്കാർക്കൊപ്പമിരുന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും മുദ്രവാക്യം വിളിച്ചു. കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും ജന്തർ മന്തറിലെത്തിയിട്ടുണ്ട്.കോക്റോച്ച് ജനത പാർട്ടിയുടെ പാർലമെൻ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു.

ആളുകളെ തല്ലിച്ചതയ്ക്കുന്നത് ഇന്ത്യൻ സംസ്കാരത്തിൻ്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയിൽ പ്രധാനമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിദ്യാർത്ഥികളുടെ പ്രശ്നമാണെന്നും യുവാക്കളുടെ ഭാവിയുടെ കാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരും ഉണ്ടായിരുന്നു.

Related Posts

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്
  • July 21, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ അനുനയ നീക്കം പാളി. രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ചർച്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി…

Continue reading
സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ
  • July 21, 2026

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്ന പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയോ എന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI