ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍


അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ക്കിടെ വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ നേതൃത്വത്തില്‍ എത്താതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു. അമ്മയിലെ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ശ്വേത പറഞ്ഞു. (Shwetha Menon fb post on conflicts in amma)

തനിക്കെതിരെ രാഷ്ട്രീയ ആരോപണം ഉയര്‍ത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നാണ് ശ്വേത പറയുന്നത്. അമ്മയില്‍ മതവും വര്‍ഗീയതയും കൊണ്ടുവന്ന് വിഭജിക്കരുതെന്നാണ് അഭ്യര്‍ത്ഥന. ഫേസ്ബുക്കിലൂടെയാണ് ശ്വേത മേനോന്റെ പ്രതികരണം. അതേസമയം സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ഹസന്‍ സ്വകാര്യ അന്യായം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇതിനിടയില്‍ എനിക്കെതിരെ ഉയര്‍ത്തുന്ന ചില ആരോപണങ്ങള്‍ക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്…
കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ എനിക്ക് കോടിക്കണക്കിന് രൂപ നല്‍കേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.
Can someone please explain the logic behind this accusation? ????? ??? ??? ????? ??
രണ്ടാമത്…
ഞാന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്?

അങ്ങനെ തുറന്നു പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ?
ഇല്ല.
ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്.
അവരില്‍ ഒരാളും ഒരിക്കല്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലര്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്.
ഞാന്‍ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ.
AMMAയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടര്‍ച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യര്‍ഥന.
കാരണം, മലയാളികള്‍ കലാകാരന്മാരെ സ്‌നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്.
ഇതെല്ലാം ഇതുവരെ ഞാന്‍ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.

പക്ഷേ, ഈ ബഹളങ്ങള്‍ക്കിടയില്‍ ഞാന്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന ”അഴിമതി ആരോപണങ്ങള്‍” പോലും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല
എന്തായാലും, ഞാന്‍ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that.
I will not be intimidated.
I will not be silenced.
I will not surrender.
I will not back down.
The truth deserves to be heard.
AMMA deserves better.

Related Posts

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം
  • September 5, 2026

തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കോട്ടയം സ്വദേശിനികളായ അഞ്ചു…

Continue reading
‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍
  • September 5, 2026

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം