ഇറാനെതിരെ ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക; ഹോര്‍മുസിന് സമീപത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാം ദിനവും ആക്രമണം

ഇറാനെതിരെയുള്ള ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഹോര്‍മുസിന് സമീപം ഇറാന്റെ തെക്കന്‍ തീരത്തെ സൈനിക-കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാംദിനവും അമേരിക്കയുടെ ആക്രമണം തുടരുകയാണ്. യുദ്ധത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും, എന്നാല്‍ ദേശസുരക്ഷ സംരക്ഷിക്കാന്‍ സജ്ജമായിരിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പറഞ്ഞു. കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ ആക്രമണം തുടരുകയാണ്.

തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ്, ചബഹാര്‍, അഹ്വാസ് എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ക്രൂസ് മിസൈല്‍ കേന്ദ്രങ്ങളും തീരദേശ പ്രതിരോധ സംവിധാനങ്ങളുമാണ് 90 മിനിട്ട് നീണ്ട രണ്ടാം ഘട്ട ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അമേരിക്കന്‍ ആക്രമണങ്ങളില്‍ തെക്കന്‍ ഇറാനില്‍ 35 പേര്‍ കൊല്ലപ്പെട്ടതായും 300 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിലേക്കുള്ള മടക്കം ജനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ സുഷ്ടിക്കുമെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.

അതോടൊപ്പം ഇറാനെതിരെ സാമ്പത്തിക ഉപരോധങ്ങളും മറ്റും കടുപ്പിക്കുകയുമാണ് അമേരിക്ക. ഇറാന്റെ സൈന്യത്തിന് രഹസ്യമായി ആയുധങ്ങള്‍ എത്തിക്കാന്‍ സഹായിച്ച ഏഴ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ ആയുധക്കടത്ത് ശൃംഖലകളെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതാണ് അമേരിക്കയുടെ ഈ നടപടിക്ക് കാരണം. പല വിദേശ കമ്പനികളെയും ബാങ്കുകളെയും മറയാക്കിയാണ് ഇറാന്‍ ഈ ആയുധക്കടത്ത് നടത്തിയതെന്നാണ് അമേരിക്കയുടെ ആരോപണം.

Related Posts

ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗര്‍ഭ ആണവനിലയമായ പിക്കാക്സ് മൗണ്ടന്‍ തകര്‍ക്കുമെന്ന് ട്രംപ്; എന്താണ് സംഭവിക്കുന്നത്?
  • July 15, 2026

ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗര്‍ഭ ആണവനിലയമായ പിക്കാക്സ് മൗണ്ടന്‍’ അമേരിക്കന്‍ സൈന്യം തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എന്താണ് പിക്കാക്സ് മൗണ്ടനില്‍ നടക്കുന്നത്? ( Trump says the US will take out Pickaxe Mountain…

Continue reading
വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ബോട്ട് മുങ്ങി അപകടം; 15 ഇന്ത്യക്കാർ മരിച്ചു
  • July 11, 2026

തെക്കൻ വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ഇന്ത്യക്കാർ സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി അപകടം. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മരിച്ചത് ആന്ധ്രാ പ്രദേശ്, തെലങ്കാന സ്വദേശികൾ ആണെന്നാണ് പ്രാഥമിക വിവരം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്

‘തൊപ്പി’ വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘UDF വന്നു പവർകട്ടും വന്നു, LDF രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും’; ബിനോയ് വിശ്വം

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

നികുതി ഘടന മാറ്റിയത് കൊണ്ട് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനാകില്ല, മദ്യനയത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചു: മന്ത്രി എം ലിജു

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് ഫലം ഇന്ന്