പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന്‍ വിജയമാക്കി സ്ത്രീ യാത്രക്കാര്‍; വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി ജോണും പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാകുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. അതേസമയം പ്രിയദര്‍ശിനി പദ്ധതി വിജയിച്ചതോടെ ജീവിതം വഴിമുട്ടിയെന്ന് പറയുകയാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. (One month of KSRTC women free travel on Priyadarshini bus)

ദിവസ ജോലിക്കാരും, വിദ്യാര്‍ത്ഥികളുമുള്‍പ്പടെ ഭൂരിഭാഗം പേരും കാത്തിരിക്കുന്നത് പ്രിയദര്‍ശിനിക്കായാണ്. കാലുകുത്താന്‍ സ്ഥലമില്ലാതെയാണ് ഒരോ ബസിന്റെയും യാത്ര. നഗരപരിധി കഴിഞ്ഞാല്‍ തിരക്ക് കൂടും.ഇരിക്കാന്‍ സീറ്റില്ലെന്ന് ചില പുരുഷന്മാര്‍ക്ക് പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷെ ഒരു മാസക്കാലയളവില്‍ കണ്ടത് സ്ത്രീകളുടെ ഇന്നേവരെയില്ലാത്ത സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.

ആദ്യ 100 ദിവസങ്ങള്‍ സര്‍ക്കാരിനും പഠനത്തിനുള്ള സമയമാണ്. കഴിഞ്ഞ 30 ദിവസങ്ങളിലെ ലഭനഷ്ട കണക്കും നിര്‍ണായകം. യാത്ര തുടങ്ങിയതിന്റെ പിറ്റേന്ന്,മെയ് 16ന് ,യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം 11 ലക്ഷത്തി എണ്‍പതിനായിരമായിരുന്നു . രണ്ട് കോടി 46 ലക്ഷം രൂപ ടിക്കറ്റ് വരുമാനത്തിലൂടെ കെഎസ്ആര്‍ടിസിക്ക് നഷ്ടം. ഇനി കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്. സ്ത്രീകളുടെ എണ്ണം 14 ലക്ഷത്തി എണ്‍പതിനായിരം. ടിക്കറ്റുകളുടെമൂല്യം മൂന്ന് കോടി രൂപ കവിഞ്ഞു.

മിനിമം ചാര്‍ജില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 600 രൂപയും മറ്റുള്ളവര്‍ക്ക് അതില്‍ കൂടുതലും മാസവും ലാഭിക്കാനാകും. സിറ്റി ഫാസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളിലേക്കും പദ്ധതി വ്യാപിച്ചാല്‍ കൂടുതല്‍ ആളുകളിലേക്ക് ആനുകൂല്യം എത്തും. ഓര്‍ഡിനറി ബസ്സില്‍ മാത്രമെങ്കിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 3 മാസത്തിനുള്ളില്‍ 60 കോടിയോളം രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാകുമെന്നാണ് സൗജന്യ യാത്ര തുടങ്ങുന്നതിന് മുന്‍പുള്ള കണക്ക് . എന്നാല്‍ ആദ്യമാസം തന്നെ യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ശമ്പള പെന്‍ഷനിനത്തില്‍ സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന 125 കോടിക്ക് പുറമെയാണ് ഈ കണക്ക് എന്നുകൂടെ മറന്ന് പോകരുത്. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അധിക തുക കോര്‍പ്പറേഷന് ബാധ്യതയാകില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണും കഴിഞ്ഞ ഒന്നര മാസക്കാലമായി ആവര്‍ത്തിക്കുന്നു.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും
  • July 15, 2026

ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന് സി ജോസഫ് വിജയ് പൂര്‍ണപിന്തുണ…

Continue reading
കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി
  • July 15, 2026

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാന്‍ തയ്യാറെടുക്കുന്നു. ജയിലില്‍ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി