വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി, പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലുപ്പം മനസിലായത്; തോമസ് ഐസക്

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നുവെന്ന് സിപിഐഎം നേതാവ് ടി എം തോമസ് ഐസക്. കോൺഗ്രസിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്. കെസി വേണുഗോപാലിനും രാഹുൽ ഗാന്ധിക്കും ഒരു അഭിപ്രായം. യുഡിഎഫിൽ പോലും തീരുമാനിക്കാതെയാണ് ഓഹരി കൈമാറ്റം നടന്നത്. വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി. 2014 ലാണ് ഒപ്പിട്ടത്. 2016 ലെ പ്രകടനപത്രിയിൽ തന്നെ എൽഡിഎഫ് നിലപാട് വ്യക്തമാക്കിയിരുന്നു.

എതിർപ്പ് ഉണ്ടെങ്കിലും കരാറുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞിരുന്നു.പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലിപ്പം മനസിലായത്. എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിൽ ധാരണയില്ല. അടിമുടി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. ചർച്ച ചെയ്യാതെയാണ്പ്രഖ്യാപനം. ചർച്ച ചെയ്യണമെന്നതാണ് പ്രധാനം. മുഖ്യമന്ത്രി ചാറ്റേഡ് ഫ്ലൈറ്റിൽ സഞ്ചരിച്ചതിലും ദുരൂഹത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിൽ, ഇപി ജയരാജനെ തള്ളി തോമസ് ഐസക്. വിവാദം ആക്കേണ്ടതില്ല എന്ന് പറയുന്നതിൽ കാര്യമില്ലെന്നും പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തൂത്തുക്കുടി തുറമുഖത്ത് എംഎസ്‍സി കമ്പനിക്ക് സ്വന്തമായി ടെർമിനൽ ഉള്ളത് കരാർ ലംഘനം ആണോ എന്നത് സർക്കാർ വ്യക്തമാക്കണം. ദിവ്യ എസ് അയ്യരെ മാറ്റിയതിൽ, സർക്കാരിന് മാറ്റാൻ അധികാരമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു.

എന്നാൽ നേരത്തെ അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരുമെന്നും ആ ചോദ്യം പ്രസക്തമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സിപിഎം കേന്ദ്ര കമ്മറ്റി നേതൃമാറ്റം ചർച്ച ചെയ്യുമോ എന്നതിന് എന്ത് ചോദ്യമാണ് എന്ന മറുചോദ്യമാണ് തോമസ് ഐസക് ഉന്നയിച്ചത്. വിവിധ ഘടകങ്ങൾ തയ്യാറാക്കിയ അവലോകന റിപ്പോർട്ട് ചർച്ചചെയ്ത് പ്രമേയം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി
  • August 25, 2026

പ്രതിപക്ഷഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാക്കൾ രംഗത്ത്. താൻ തീരുമാനിക്കും, എല്ലാം താനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുറന്നടിച്ചു. പാർട്ടി മുഖപത്രം ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ്…

Continue reading
‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌
  • August 25, 2026

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌ ട്വന്റിഫോറിനോട്. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞതാണ്. പക്ഷെ ഏകപക്ഷീയമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കുന്നതല്ല. പദവി സിപിഐക്ക് അർഹതപ്പെട്ടതാണ്. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ്…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും