പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസ്: പ്രതി സിയാ ഗോയലിന്റെ അഭിഭാഷകൻ ആരെന്നതിൽ തർക്കം

പൂനെയിൽ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊന്ന കേസിൽ സിയാ ഗോയലിന്റെ അഭിഭാഷകൻ ആരെന്ന് തർക്കം. തന്നെയാണ് സിയ കേസ് ഏൽപിച്ചതെന്ന് ഒരാളും മറ്റൊരാളെയാണ് ഏൽപിച്ചതെന്ന് കുടുംബവും പറയുന്നു. തർക്കമായതോടെ സിയയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസും ആയി

സിയ തന്നെയാണ് കേസ് ഏൽപിച്ചതെന്ന് അഭിഭാഷകൻ അഷുതോഷ് ശ്രീവാസ്തവ അവകാശപ്പെടുന്നു. സിയ ഒപ്പിട്ട രേഖയാണ് തെളിവ്. ഇത് വ്യാജമാണെന്ന് സിയയുടെ കുടുംബം പറയുന്നു. റിമാൻഡ് കാലവധി കഴിഞ്ഞ് പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ സിയയും ഈ അഭിഭാഷകനെ തള്ളിപ്പറഞ്ഞു. വിപുൽ ദുഷ്യന്ത് എന്നയാളെയാണ് അഭിഭാഷകനായി നിയോഗിച്ചതെന്ന് കുടുംബം പറഞ്ഞു. ഇതോടെ അഷുതോഷ് ശ്രീവാസ്തവ സിയയുടെ കുടുംബത്തിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് നോട്ടീസ് അയച്ചു

വിവാദം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു. അതേസമയം സിയയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ള കാര്യം അവസാന നാളുകളിൽ കേതന് സംശയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുടുംബത്തോട് ഇക്കാര്യം പറഞ്ഞിരുന്നു. ചെറിയ കാര്യങ്ങൾക്ക് വഴക്കിടുന്നതും ഏറെ സമയം ഫോൺ തിരക്കിലാവുന്നതുമാണ് കേതൻ സംശയമായി പറഞ്ഞിരുന്നത്. വിദേശയാത്ര മുടക്കാൻ തന്റെ പാസ്പോർട് സിയ തന്നെ ഇല്ലാതാക്കിയതാണെന്ന സംശയവും ഉണ്ടായിരുന്നതായി കുടുംബം പൊലീസിന് മൊഴി നൽകി. പാസ്പോർട് കീറിയ ശേഷം കത്തിച്ചു കളയുകയായിരുന്നു.

Related Posts

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം
  • September 30, 2026

ഇടുക്കി: വനത്തോട് ചേര്‍ന്ന് തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. കാട്ടാന ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. കളക്ടറുടെ ഉത്തരവിനെതിരെ എല്‍ഡിഎഫും ഇടത് കര്‍ഷക സംഘടനകളും രംഗത്തെത്തി. വൈകിട്ട് 6 മുതല്‍…

Continue reading
സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ
  • September 30, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകൾക്ക് വലിയ തോതിൽ വിലക്കയറ്റമുണ്ടായിട്ടും അത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും ശൈലജ കുറ്റപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ…

Continue reading

You Missed

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ