കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്ക്കരിന്റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ; നടന്നത് രാഷ്ട്രീയ വേട്ട എന്ന് ജിതിൻ

കാഫിർ സ്ക്രീൻഷോട്ട് കേസിൽ DYFI നേതാവ് ജിതിൻ ഭാസ്ക്കരിന്റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. ജിതിൻ ഭാസ്ക്കരിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ജിതിൻ മനഃപൂർവം തെളിവ് നശിപ്പിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഫോണിലെ രേഖകൾ തിരിച്ചു കിട്ടാൻ ആകാത്ത വിധം നശിപ്പിച്ചു. ശാസ്ത്രീയ പരിശോധന ഫലം കോടതിയിൽ സമർപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നടന്നത് രാഷ്ട്രീയ വേട്ട എന്ന് ജിതിൻ. ഫോൺ റിസെറ്റ് ചെയ്യുന്നതിനെ തെളിവ് നശിപ്പിക്കൽ ആയി കണക്കാക്കാൻ ആകുമോ എന്നും ജിതിൻ ചോദിച്ചു. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ വടകരയിൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ഒന്നര വർഷമായി അന്വേഷണത്തോട് സഹകരിക്കുന്നുവെന്നും ജിതിൻ വ്യക്തമാക്കി.

കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി ‍ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും കോടതിയെ സമീപിച്ചു. പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്റെ നീക്കം. റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ജൂലൈ 3 ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

Related Posts

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി
  • July 2, 2026

അമ്മ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിസമർപ്പിക്കാതെ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം അവർ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉൾപ്പടെ ആക്സസ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയ ക്ക്…

Continue reading
‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി
  • July 2, 2026

വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ എം ഷാജി. മുസ്ലിം ലീഗ് പിന്തുണച്ചിട്ടില്ല. ലീഗിന് വിയോജിപ്പുകൾ ഉണ്ട്. എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി ഡൽഹിയിൽ പറഞ്ഞു. എല്ലാ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി

‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്; ചോദ്യം ചെയ്ത് കോടതി

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്; ചോദ്യം ചെയ്ത് കോടതി

‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, തിരനുരയും ചുരുള്‍ മുടിയില്‍, കാറ്റേ നീ വീശരുതിപ്പോള്‍…’; കൈവെച്ചതെല്ലാം പൊന്നാക്കിയ എം ജി രാധാകൃഷ്ണനെ ഓര്‍ക്കുമ്പോള്‍…

‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ, തിരനുരയും ചുരുള്‍ മുടിയില്‍, കാറ്റേ നീ വീശരുതിപ്പോള്‍…’; കൈവെച്ചതെല്ലാം പൊന്നാക്കിയ എം ജി രാധാകൃഷ്ണനെ ഓര്‍ക്കുമ്പോള്‍…

മലക്കം മറിഞ്ഞ് CPIM മുഖപത്രം; വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്ന് ദേശാഭിമാനിയിൽ വാർത്ത

മലക്കം മറിഞ്ഞ് CPIM മുഖപത്രം; വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്ന് ദേശാഭിമാനിയിൽ വാർത്ത