ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

തിരുവനന്തപുരം ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് 27 കാരി ആത്മഹത്യ ചെയ്തു. ചിറമുക്കിലെ വാടക വീട്ടിലാണ് വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതി ജീവനൊടുക്കിയത്. യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആരതിയുടെ കഴുത്തിലും കൈയിലുമായി നഖം കൊണ്ട് മുറിഞ്ഞ പാടുകൾ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

യുവതി ഇതിന് മുൻപും ഭർത്താവിൽ നിന്ന് മർദനമേറ്റിരുന്നുവെന്ന് വാർഡ് മെമ്പർ ട്വന്റിഫോറിനോട് പറഞ്ഞു. 5 മാസം മുൻപ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നുവെന്നും മർദിച്ചതിന്റെ ദൃശ്യങ്ങളും മറ്റും അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. 7 മാസത്തിന് മുൻപാണ് ആരതിയും ഭർത്താവും ഇവിടേക്ക് താമസത്തിനായി വരുന്നത്. ആരതിയുടെ 50 പവനോളം വരുന്ന സ്വർണ്ണം ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ പണയം വെക്കുകയും മറ്റും ചെയ്തിരുന്നു. ഒന്നരവർഷം മുൻപാണ് ആരതിയുടെ വിവാഹം നടന്നത്.

കല്യാണം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോൾ ഉപദ്രവം തുടങ്ങിയതായി കുടുംബം പറയുന്നു. ഭർത്താവ് അതുൽ തന്നെ ഉപദ്രവിച്ച് മുറിവേൽപ്പിച്ച് ദൃശ്യങ്ങൾ ആരതി അമ്മയ്ക്ക് അയച്ചു നൽകിയിരുന്നു. നിലവിൽ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. പോസ്റ്റ്മോർട്ടത്തിനായി അൽപ സമയത്തിനകം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.

Related Posts

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
  • September 26, 2026

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ…

Continue reading
മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്
  • September 26, 2026

പത്തനംതിട്ട: മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാദം പൊളിയുന്നു. പി ധനേഷ് കുമാർ ഐഎഫ്എസിനെ അപ്രധാന ചുമതലയിലേക്കാണ് മാറ്റിയത്. ധനേഷ് കുമാറിന് മാന്യമായ പരിഗണന നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. നിലമ്പൂർ ഡിഎഫ്ഒ ആയിരിക്കെ…

Continue reading

You Missed

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു